*ലഹരി നിർമാർജത്തിന് തൈകോൺണ്ടോ പോലുള്ള ആയോദന കലകളുടെ പങ്ക് വിലമതിക്കാനാകാത്തത്: ഇ.ടി ടൈസൺ മാസ്റ്റർ MLA..*
ലഹരിയെ തുരത്താം നല്ല നാളേക്കായി എന്ന ബാനറിൽ മൈൻഡ് ഫിറ്റ്നസ് അക്കാദമിയുടെ കീഴിലുള്ള തൈകൊണ്ടോ അഴിക്കോട് മുനക്കൽ ടർഫിൽ നടത്തിയ സമ്മർ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.. ചെറുപ്പം മുതൽ കുട്ടികൾ ഇത്തരം ആയോദന കലകൾ ലഹരിയായി എടുക്കണമെന്നും രാജ്യത്തിന്റെ ഭാവി നമ്മുടെ കൈകളിൽ സുരക്ഷിദമാകണമെന്നും അദ്ദേഹം പറഞ്ഞു.. എറിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജൻ മാസ്റ്റർ ഡെമോസ്ട്രേഷന്റെ ഉത്ഘാടനം നിർവഹിച്ചു . കൊടുങ്ങല്ലൂർ ഫെയർ ഫോഴ്സ് അസിസ്റ്റന്റ് ഓഫിസർ സുദൻ കുട്ടികൾക്കു സേഫ്റ്റി ക്ലാസ്സ് നൽകി. എറിയാട് ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് PK മുഹമ്മദ്, MES തൃശൂർ ജില്ലാ പ്രസിഡന്റ് PK മുഹമ്മദ് ഷമീർ എന്നിവർ സംസാരിച്ചു..തൈക്വണ്ടോ ഇൻസ്ട്രെക്ടർ മാരായ ഇബ്രാഹിം സിദാൻ ആയോദന കലയുടെ അച്ചടക്കവും മര്യാദകളെ കുറിച്ചും, ഷഫീക് തൈകൊണ്ടോ ഭാഷയും, ബെൽറ്റ് കളറുകളുടെ മനഃശാസ്ത്രം എന്ന വിഷയത്തിലും സംസാരിച്ചു.. പഹൽഗാമിൽ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ആരംഭിച്ച പരിപാടി യിൽ അധ്യാപകരായ മിനുവ സ്വാഗതവും അമൽ ഫർഹാൻ നന്ദിയും പറഞ്ഞു.