റിപ്പബ്ലിക് ദിനം ആഘോഷമാക്കി ഗുരുശ്രീ പബ്ലിക് സ്കൂൾ
പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്കൂളിൽ 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.എസ് എൻ മിഷൻ ചെയർമാൻ ഇ ഡി ദിവാകരൻ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. പ്രിൻസിപ്പാൾ കെ ജി ഷൈനി, വൈസ് പ്രിൽസിപ്പാൾ ഭാഗ്യ പി മേനോൻ , സ്റ്റാഫ് സെക്രട്ടറി സുമം വി പി തുടങ്ങിയവർ സംസാരിച്ചു .തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികളും മധുര വിതരണവും നടന്നു.