Skip to content

ക്ലാസ് റൂം ഉദ്ഘാടനം

ക്ലാസ് റൂം ഉദ്ഘാടനം

പുല്ലൂറ്റ് ഗവ എൽ.പി.സ്കൂളിൽ നഗരസഭയിൽ നിന്നും അനുവദിച്ച പുതിയ ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു.

.എം.എൽ എ അഡ്വ. വി.ആർ. സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി.കെ ഗീത അധ്യക്ഷത വഹിച്ചു.എൽ.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് ട്രീസ ബിജി സ്വാഗതം പറഞ്ഞു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല പണിക്കശ്ശേരി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പോൾ, നഗരസഭ കൗൺസിലർമാരായ പി.എൻ.വിനയചന്ദ്രൻ, നന്ദകുമാർ, മുൻ നഗരസഭ വൈസ് ചെയർ പേഴ്സൺ ഹണീ പീതാംബരൻ,പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.ജി.മുരളീധരൻ, ടി.ഡിപി. സ്കൂൾ മാനേജർ സി.കെ. രാമനാഥൻ, എം.ജി. പ്രമീള ടീച്ചർ, ശ്രീതാജ് മാസ്റ്റർ ,പി.ടി.എ പ്രസിഡണ്ട് ജാസ്മിൻ താഹ , OSA പ്രസിഡണ്ട് ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.സ്റ്റാഫ് സെക്രട്ടറി എൻ.എച്ച്. സാംസൺ മാസ്റ്റർ നന്ദി പറഞ്ഞു.

Spread the News