കേരളത്തിലെ സർക്കാർ ജീവനക്കാരോടും പെൻഷൻകാരോടും പുലർത്തേണ്ടതായ മര്യാദയും പരിഗണിക്കപ്പെടേണ്ടതായ മാനദണ്ഡങ്ങളും മുഖവിലക്കെടുക്കാത്ത ഇടതുപക്ഷ സർക്കാർ പൊതുസമൂഹത്തിൽ ഒറ്റപ്പെടുമെന്നും അത് തിരിച്ചറിയുന്ന പൊതുജനം അടുത്ത പൊതു തെരഞ്ഞെടുപ്പിൽ സമ്മതിധാനാവകാശം വേണ്ടവിധം ഉപയോഗിക്കുമെന്നും ഒരു വർഷത്തിനുശേഷം പെൻഷൻകാരെ പരിഗണിക്കുന്ന ഒരു സർക്കാർ നിലവിൽ വരുമെന്നും മുൻ എംപിയും കെപിസിസി വർക്കിംഗ് പ്രസിഡണ്ടുമായ . ടി എൻ പ്രതാപൻ പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ അസോസിയേഷന്റെ കൈപ്പമംഗലം നിയോജകമണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡണ്ട് പി എ സെയ്ത് മുഹമ്മത് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എം കുഞ്ഞുമൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് കെ ജി ഉണ്ണികൃഷ്ണൻ മുഖ്യ അതിഥിയായിരുന്നു. നിയോജകമണ്ഡലം സെക്രട്ടറി കെ എസ് ജിനരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി എ മുഹമ്മദ് സഗീർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഡേവിഡ് സ്റ്റീഫൻ അസോസിയേഷനിൽ പുതുതായി അംഗത്വം എടുത്തവരെ സ്വീകരിച്ചു, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട അസോസിയേഷൻ മെമ്പർമാരായ ഇ കെ സോമൻ, പി കെ അബ്ദുൽ റഹ്മാൻ, സി ബി ജയലക്ഷ്മി, കെ കെ സഫറലിഖാൻ, സതീഷ് ബാബു എന്നിവരെ ചടങ്ങിൽ അനുമോദിച്ചു, ജില്ലാ ട്രഷറർ സത്യനാഥൻ . ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി എച്ച് മഹേഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി ബി മൊയ്തു, യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ പി എസ് മുജീബ് റഹ്മാൻ, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി എം ഷൈൻ, അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗങ്ങളായ പ്രൊഫസർ കെ എ സിറാജ്, സുധാകരൻ മണപ്പാട്ട്, അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ടുമാരായ വി സി കാർത്തികേയൻ, പി എൻ മോഹനൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി എ മുഹമ്മത് സഗീർ, വനിതാ ഫോറം നിയോജകമണ്ഡലം പ്രസിഡണ്ട് കെ എച്ച് ലൈല, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രൊഫ. പികെ നൂറുദ്ദീൻ, വി കെ സെയ്തു, ജില്ലാ കൗൺസിൽ അംഗങ്ങളായ ഇ കെ സോമൻ, ടി എസ് രാജേന്ദ്രൻ, ഒ സി മുരളീധരൻ, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് അഡ്വ. കെ എം ബഷീർ, നിയോജകമണ്ഡലം ജോയിൻ്റ് സെക്രട്ടറിമാരായ പിജി കൃഷ്ണനുണ്ണി, കെ കെ സഫറലിഖാൻ, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സിബി ജയലക്ഷ്മി എന്നിവർ സംസാരിച്ചു.
ജില്ലാ ട്രഷറർ പി ആർ സത്യനാഥൻ ഭരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിൽ
പ്രസിഡണ്ട് : പി എ സെയ്ത് മുഹമ്മത്,
സെക്രട്ടറി പി ജി കൃഷ്ണനുണ്ണി ,
ട്രഷറർ അഡ്വ. കെ എം ബഷീർ
വൈസ് പ്രസിഡണ്ടുമാരായി : കെ എസ് ജിനരാജൻ, സി ബി ജയലക്ഷ്മി, എം എസ് പ്രേമാനന്ദൻ
ജോയിൻറ് സെക്രട്ടറിമാരായി: ഒ സി മുരളീധരൻ, സഫറലിഖാൻ കെ കെ, ഗോപിനാഥൻ എം
വനിത ഫോറം പ്രസിഡണ്ട് കെ എച്ച് ലൈല
വനിതാ ഫോറം സെക്രട്ടറി: ചാന്ദിനി കെ കെ എന്നിവരെ തെരഞ്ഞെടുത്തു.
- Related News
- Latest News