കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ.കോളേ ജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ റോയൽ എഫിന്റെ വാർഷിക പൊതുയോഗം നടന്നു.
കൊടുങ്ങല്ലൂർ റിലാക്സ് ഓഡിറേറാറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് കെ.കെ.മാധവൻ അദ്ധ്യക്ഷനായി. പ്രൊഫസർ സി.ജി.ചെന്താമരാക്ഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി രാമനാഥൻ സ്വാഗതം പറഞ്ഞു. ജോ സെക്രടറി എം.കെ. റസാക്ക് റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു.
75 വയസ്സു പൂർത്തിയാക്കിയ കെ.കെ.മാധവൻ,കെ.ജെ. ആന്റണി എന്നിവരെ ആദരിച്ചു.
പുതിയ ഭാരവാഹികളായി
കെ.കെ.മാധവൻ (പ്രസിഡണ്ട് )
സി.കെ.അബ്ദുൾ ഖാദർ, ടി.എ. കോമളം (വൈസ് പ്രസിഡന്റുമാർ ) പി.രാമനാഥൻ (സെക്രട്ടറി)
എം.കെ. റസാക്ക് (ജോ.. സെക്രട്ടറി)
കെ.എ.യൂസഫ് ട്രഷറർ)
കമ്മറ്റി മെമ്പർമാരായി
കെ.എ. വേണുഗോപാൽ രാജ,
ഡോ.എ.ജി.രാമകൃഷ്ണൻ, സി.കെ.അബൂ , ടി.ഡി.ജോസ്, കെ.വി. ബഷീർ, കെ.ജെ.ആന്റണി,
വി.കെ. സുഗതൻ, കെ.ജി. കൃഷ്ണൻ എന്നിവരെ തെരഞ്ഞെടുത്തു.