Skip to content

പുസ്തക പ്രകാശനം

പുസ്തക പ്രകാശനം

എഴുത്ത് ഒരു പ്രതിരോധ പ്രവർത്തനമാണ് – അശോകൻ ചരുവിൽ

എഴുത്ത് ഒരു പ്രതിരോധ പ്രവർത്തനമാണ്. സർഗ്ഗാത്മക സൃഷ്ടികൾ അടിച്ചമർത്തലുകൾക്കും അനീതിക്കുമെതിരെ മനുഷ്യരുടെ പ്രതിരോധ പ്രവർത്തനമാണ് എന്ന് നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ അശോകൻ ചരുവിൽ പ്രസ്താവിച്ചു. വിശ്വനാഥൻ മങ്ങാട്ട് രചിച്ച – അറ്റുപോകാത്ത ചിറകുകൾ, ഇസാൻപൂരിലെ സൂര്യകാന്തിപ്പാടങ്ങൾ എന്നീ നോവലുകളുടെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂരിലെ എസ്.എൻ. സമാജം മിനി ഹാളിൽ നടന്ന പുസ്തക പ്രകാശന ചടങ്ങ് കെ.ജി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും കഥാകൃത്തുമായ യൂ.കെ. സുരേഷ് കുമാർ അദ്ധ്യക്ഷനായി കവിയും നാടകകൃത്തുമായ സുധീഷ് അമ്മവീട്, കോളേജിയേറ്റ് എഡുക്കേഷൻ ഡയറക്ടർ ആയിരുന്ന ജെ.വിജയമോഹൻ എന്നിവർ നോവലുകൾ ഏറ്റുവാങ്ങി. കെ.എം. ബേബി, ടി.കെ.ഗംഗാധരൻ, വി.എസ്.പ്രീതി ടീച്ചർ, വിശ്വനാഥൻ മങ്ങാട്ട് എന്നിവർ സംസാരിച്ചു. ആമി, ജിതി സുധീഷ് എന്നിവർ കവിതകൾ ആലപിച്ചു. ചിന്ത പബ്ലിക്കേഷൻസ് ആണ് പുസ്തക പ്രസാധകർ.

Spread the News