Skip to content

യാത്രയയപ്പ് സമ്മേളനം

യാത്രയയപ്പ് സമ്മേളനം

ദീർഘനാളത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന തിരുവഞ്ചിക്കുളം അംഗൻവാടി ഹെൽപ്പർ വി.കെ.അരുണക്ക് യാത്രയയപ്പ് നൽകി.

കൊടുങ്ങല്ലൂർ നഗരസഭ 21 ആം വാർഡ് തിരുവഞ്ചിക്കുളം 72-ാം നമ്പർ അംഗൻവാടിയിലെ ഹെൽപ്പെർ അരുണക്കാണ് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത്. വാദ്യമേള ഘോഷയാത്രയോടെയാണ് പരിപാടി ആരംഭിച്ചത് തുടർന്ന് നടന്ന സമ്മേളനം വാർഡ് കൗൺസിലർ കെ.എ. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു അജിത പ്രതാപൻ അധ്യക്ഷയായി. അംഗൻവാടി ടീച്ചർലിനി, വിക്രമാദിത്യൻ, സജീവൻ, അജിത, എന്നിവർ സംസാരിച്ചു.വി.കെ.അരുണ മറുപടി പ്രസംഗം നടത്തി.

Spread the News