എം എസ് എസ് കൊടുങ്ങല്ലൂർ ടൗൺ കമ്മിറ്റിയുടെ “കാരുണ്യം 2025” : എം എസ് എസ് പ്രവർത്തനങ്ങൾ മാതൃകാപരം : ഡോക്ടർ സുലേഖ കൊമ്പനേഴത്ത്.
വിവിധ തുറകളിൽ സാമൂഹ്യ പരിഷ്കരണം ഉദ്ദേശിച്ച് മുസ്ലിം സർവീസ് സൊസൈറ്റി നടത്തുന്ന പ്രവർത്തനങ്ങൾ മുഴുവൻ സമൂഹത്തിനും മാതൃകയാണെന്ന് എറണാകുളം മഹാരാജാസ് കോളേജ് മുൻ വൈസ് പ്രിൻസിപ്പാളും സംസ്ഥാന ന്യൂനക്ഷേമ വകുപ്പിന്റെ തൃശ്ശൂർ ജില്ലാ മൈനോരിറ്റി കോച്ചിംഗ് സെന്റർ പ്രിൻസിപ്പാളുമായ ഡോക്ടർ സുലേഖ കൊമ്പനേഴത്ത് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗത്തും ജീവകാരുണ്യ രംഗത്തും എംഎസ്എസ് നടത്തുന്ന പ്രവർത്തനങ്ങൾ പരക്കെ ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്. ചികിത്സാരംഗം ചൂഷണാധിഷ്ഠിതം ആകുന്ന സാഹചര്യത്തിൽ സാമ്പത്തിക വെല്ലുവിളി നേരിടുന്ന രോഗികൾക്കായി എം എസ് എസ് കൊടുങ്ങല്ലൂർ ടൗൺ കമ്മിറ്റി ആരംഭിച്ചിട്ടുള്ള സൗജന്യ മരുന്നു വിതരണ സംരംഭത്തെ അവർ അഭിനന്ദിച്ചു. ടൗൺ കമ്മിറ്റിയുടെ ഇരുപത്തിയഞ്ചാം വാർഷിക റമദാൻ ധാന്യക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോക്ടർ സുലേഖ കൊമ്പനേഴത്ത്
. എം എസ് എസ് കൊടുങ്ങല്ലൂർ ടൗൺ കമ്മിറ്റി പ്രസിഡണ്ടും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ പി എ സീതി മാസ്റ്റർ അധ്യക്ഷനായി. എം എസ് എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി എസ് നിസാമുദ്ദീൻ ഹാജി മുഖ്യപ്രഭാഷണം നിർവഹിച്ചു. മുൻ സംസ്ഥാന പ്രസിഡണ്ട് ഹാജി പി വി അഹമ്മദ് കുട്ടി ,ഖത്തീബ് അബ്ദുൽ വാജിദ് ഉലൂമി തങ്ങൾ, പുല്ലൂറ്റ് മഞ്ഞന മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എ എം അബ്ദുൽ ജബ്ബാർ, എംഎസ്എസ് യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി പി കെ ജസീൽ, മാധ്യമ പ്രവർത്തകൻ ടി എ നൗഷാദ്, പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ എം എ ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു