Skip to content

മതിലകത്ത് മാതൃകയായി ഒരു ജനകീയ റോഡ് നിർമ്മാണം

മതിലകത്ത് മാതൃകയായി ഒരു ജനകീയ റോഡ് നിർമ്മാണം

മതിലകം: മതിലകത്ത് മാതൃകയായി ഒരു ജനകീയ റോഡ് നിർമാണം. അധികാര കേന്ദ്രങ്ങളെ ആശ്രയിക്കാതെ ഗുണഭോക്താക്കൾ കൈകോർത്ത് മികച്ചൊരു ടൈൽ റോഡ് യാഥാർത്യമാക്കുകയായിരുന്നു. മതിലകം പഞ്ചായത്ത് ഏഴാം വാർഡിലാണ് ജനകീയ കൂട്ടായ്മയിൽ റോഡ്‌ നിർമ്മിച്ചത്. ദേശീയ പാതയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഫെറി റോഡിനോട് ചേർന്നാണ് റോഡ് ഉണ്ടാക്കിയത്. ഇതോടെ സ്ഥലത്ത് മഴ പെയ്താൽ രൂപപ്പെടുന്ന വെള്ളക്കടിനും പരിഹാരമായി. സാങ്കേതിക പ്രശ്നങ്ങളും മറ്റു നൂലാമാലകളും പ്രതിബന്ധം സൃഷ്ടിക്കാതെ എളുപ്പത്തിൽ നിർമ്മാണം പൂർത്തിയാക്കാനായി. ഉദ്യോഗസ്ഥ ദാക്ഷീണ്യത്തിനും കാത്ത് നിൽക്കേണ്ടി വന്നില്ല. പതിമൂന്നോളം കുടുംബങ്ങൾ ഒത്ത് ചേർന്ന് റോഡിനായി അഞ്ച് ലക്ഷത്തിലേറെ രൂപ ചിലവഴിച്ചു. സ്ഥലവാസികൾ ഒത്ത് കൂടിയ ആഹ്ളാദകരമായ അന്തരീക്ഷത്തിൽ വാർഡ് മെമ്പർ കൂടിയായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സീനത്ത് ബഷീർ റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.മുൻ മെമ്പർ കെ.വൈ.അസീസ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

Spread the News