Skip to content

ശില്പശാല

ശില്പശാല

പരമ്പരാഗത വ്യവസായങ്ങൾക്ക് പ്രത്യേകം മന്ത്രാലയം രൂപികരികരണo
ജി.സുധാകരൻ

നാല്പത് ലക്ഷത്തിലധികം വരുന്ന കയർ, കശുവണ്ടി, കൈത്തറി, മ്ത്സ്യം തുടങ്ങി പരമ്പരാഗത മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ക്ഷേമവും വികസനവും ഉറപ്പ് വരുത്തുവാൻ സംസ്ഥാനത്ത് ഒരു പ്രത്യേക വകുപ്പ് രൂപികരിക്കേണ്ടത് അനിവാര്യമാണ എന്ന് മുൻ മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഇന്ന് കാണുന്ന പ്രശ്നങ്ങളെ മാത്രം നേരിട്ടാൽ പോരാ, വിദൂര ഭാവിയെ കൂടി കണ്ടിട്ടാവണം, നയങ്ങളും പരിപാടികളും രൂപികരികേണ്ടത്. 57ലെ സി.പി.ഐ. സർക്കാർ അങ്ങെനെയാണ് ഓരോ നയങ്ങളും രൂപികരിച്ചതെന്നും ജി.സുധാകരൻ പറഞ്ഞു. കയർ മേഖലയിൽ തൊഴിലാളിപ്രതിനിധികളെയും ചെറുകിട ഉത്പാദകരെയുo കച്ചവടകാരെയും കയറ്റുമതികാരെയും ഒന്നിച്ചു വിളിച്ചു വരുത്തി പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നും അദ്ധേഹം പറഞ്ഞു. സഹകരണ സംഘങ്ങളുടെ മുഴുവൻ ബാധ്യതകളും കുറവ് ചെയ്യണം. ബാധ്യതകൾ ഷെയറായോ ഗ്രാന്റായോ മാറ്റി സംഘങ്ങളെ സംരംക്ഷിയക്കണം. പ്രദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ മുഴുവൻ പച്ച തൊണ്ടും സംഭരിയ്ക്കുവാൻ ആസൂത്രിത സംവിധാനം ഉണ്ടാകണം സുവർണ്ണ നാരിനെ അന്തരാഷ്ട്ര മാർക്കറ്റിൽ എത്തിയക്കാനുള്ള ശ്രമമായിരുന്നു കയർ ഫെസ്സ്റ്റ്. എന്നാൽ അസൂയാലുക്കളും അറിവില്ലാത്തവരും അതിനെതിരെ പ്രകടനം നടത്തിയത് പരിതാപകരമായിരുന്നു. എ. ഐ. ടി. യു. സി. നേതൃത്വത്തിലുള്ള കേരള സറ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ കൊടുങ്ങല്ലൂർ നടത്തിയ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജി. സുധാകരൻ പി.വി. സത്യനേശ്വൻ സ്വഗതം പറഞ്ഞു. അഡ്വ. എൻ.പി. കലാധരൻ മോഡററ്റർ ആയിരുന്നു. എം. ഡി.സുധാകരൻ എസ്. പ്രകാശർ,ആർ. സുരേഷ്, മനോജ് ബി. എടവന ,അഡ്വ.വി. മോഹൻദാസ്., എൻ.സി. സർവ്വൻ, സി.കെ.രാമനാഥൻ എന്നിവർ പ്രസംഗിച്ചു

Spread the News