A.K.T.A മേത്തല യൂണിറ്റിന്റെ 25-)മത് സമ്മേളനം നടന്നു
മേത്തല ശ്രീനാരായണ സമാജം ഹാളിൽ യൂണിറ്റ് വൈസ് പ്രസിഡൻറ് ആശ പ്രതാഭൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം മതിലകം ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ അൻസിയ റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി O S സതീശനും, വരവ് ചെലവ് കണക്ക് അജിത മുരുകനും അവതരിപ്പിച്ചു. സംഘടനാ റിപ്പോർട്ട് ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ T V ഗണേശൻ അവതരിപ്പിച്ചു. കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡ് സഞ്ചാര യോഗ്യമാക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാടുകൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ഈ സമ്മേളനം ആവശ്യപ്പെട്ടു. യൂണിറ്റ് കമ്മറ്റി അംഗം മൃദുലി അനുശോചന പ്രമേയവും യൂണിറ്റ് കമ്മിറ്റി അംഗം ഗീത നന്ദിയും പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗം അംബിക വേണുഗോപാൽ, ഏരിയ പ്രസിഡന്റ് പി. എസ് ധനഞ്ജയൻ,യൂണിറ്റ് ജോയിൻറ് സെക്രട്ടറി ജിഷ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി രമാദേവി പ്രസിഡന്റായും,O S സതീശൻ സെക്രട്ടറിയായും ജിഷ ഉണ്ണികൃഷ്ണൻ ട്രഷറർ ആയും 21 അംഗ കമ്മിറ്റി നിലവിൽ വന്നു.