Skip to content

തൈ വാലത്ത് കുടുംബക്ഷേമ ട്രസ്റ്റ്

തൈ വാലത്ത് കുടുംബക്ഷേമ ട്രസ്റ്റ്

തൈവാലത്ത് കുടുംബക്ഷേമ ട്രസ്റ്റിൻ്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു.

തൈവാലത്ത് കുടുംബക്ഷേമ
ട്രസ്റ്റിൻ്റെ 29-ാമത് വാർഷിക കുടുംബ സംഗമം ഡോ. ടി.കെ.വേലായുധൻ നഗർ തൈവാലത്ത് റസിഡൻസിയിൽ വച്ച് പ്രസിഡൻ്റ് ഡോ. ടി.ബി അജയൻ്റെ അദ്ധ്യക്ഷതയിൽ മുൻ ഗവ.അഡീഷണൽ ചീഫ് സെക്രട്ടറി ടി.എൻ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. വൈസ്പ്രസിൻ്റ് . ടി. സി. സോമൻ സ്വാഗതം പറഞ്ഞു. അമരിപ്പാടം ശ്രീനാരായണാശ്രമം മഠാധിപതി സ്വാമി ബ്രഹ്മ സ്വരൂപാനന്ദ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ബാബു എസ്. തൈവാലത്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ വിദ്യാഭ്യാസ ക്യാഷ് അവാർഡുകളും, വാർദ്ധക്യ പെൻഷൻ, ചികിത്സാ സഹായം എന്നിവയുടെ വിതരണവും നടത്തി. ശതാഭിഷിക്തരായ അംഗങ്ങളെയും വൈവാഹിക ജീവിതത്തിൽ 50 വർഷം പൂർത്തീകരിച്ചദമ്പതിമാരെയും, സപ്ത‌തതിയായവരെയും, ആദരിക്കുന്ന ചടങ്ങുകളും വേദിയിൽ വച്ചു നടത്തി. പ്രഭാവതി ദിലീപ് നന്ദി പറഞ്ഞു തുടർന്ന് കുട്ടികളും കുടുംബാംഗങ്ങളും കലാ പരിപാടികൾ അവതരിപ്പിച്ചു.

Spread the News