Skip to content

ദൃശ്യ കാർണിവെൽ

ദൃശ്യ കാർണിവെൽ

ആമണ്ടൂർ ദൃശ്യകലാകേന്ദ്രത്തിൻ്റെ 40-ാംമത് വാർഷികം ദൃശ്യകാർണിവൽ സമാപിച്ചു

ഏപ്രിൽ 16 മുതൽ 22 വരെ ദൃശ്യകല നഗറിൽ
വൈവിധ്യങ്ങളായ പരിപാടികളോടെയാണ് ദൃശ്യ കാർണിവെൽ ആഘോഷിച്ചത്.
സമാപന സമ്മേളനത്തിൻ്റെ
ദൃശ്യകല പ്രസിഡൻ്റ് ഒ.യു ഷോബി അധ്യക്ഷനായി
തൃശൂർ ക്രൈംബ്രാഞ്ച് DYSP യും എഴുത്തുകാരനുമായ
സുരേന്ദ്രൻ മാങ്ങാട്ട് സമാപന സമ്മേളനം
ഉദ്ഘാടനം ചെയ്തു
മുഖ്യാതിഥിയായി പ്രശസ്തകവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ
ചന്ദ്രശേഖരൻ പ്രഭാഷണം നടത്തി ചടങ്ങിന് ദൃശ്യകല സെക്രട്ടറി ഷഫീഖ് സ്വാഗതം പറഞ്ഞു. ദൃശ്യ കലാകേന്ദ്രം രക്ഷാധികാരികളായ സഫറലിഖാൻ,പി.ജെ.മുഹമ്മത് റാഫി, ടി.എ.സൈഫുദ്ദീൻ
എന്നിവർ സംസാരിച്ചു .
വേദിയിൽ സുധി പുതോട്ട്, നീതിഷ്കുമാർ,
സുബൈർ, കെ.എസ് ഷിംനാസ് , സുകന്യ ഷോബി, ജിഷ നിതീഷ് , റിയാദ് സലാം, മൂസി ആംല , ,മിഷ എന്നിവർ സന്നിഹിതരായിരുന്നു
പ്രോഗ്രാം കോഡിനേറ്റർ ഫിറോസ് ചൂര്യൻസ്
നന്ദി പറഞ്ഞു.
സുന്ദരൻ ,നാസർ വല്ലത്തു പടി,സിദ്ധാർത്ഥൻ, അഷറഫ് പടിയത്ത്, റഫീഖ്, സുനിൽ, മുജീബ് കൊട്ടെക്കാട്ട് സിജോയ് പുത്തൻ കാട്ടിൽ, ഷാഫി , അസ്ലം, അഫ്സൽ എന്നിവർ നേതൃത്വം നൽകി! തുടർന്ന് Dj മ്യുസിക്ക്
നടന്നു. സമ്മാന കൂപ്പൺ നറുക്കെടുപ്പിലൂടെ
ഇലക്ട്രിക് സുകൂട്ടർ,TV , സൈക്കിൾ തുടങ്ങി നിരവധി സമ്മാനങ്ങൾ നൽകി

Spread the News