Skip to content

തിരുനാൾ കൊടിയേറ്റം

തിരുനാൾ കൊടിയേറ്റം

മേത്തല സെൻ്റ് ജൂഡ് ദൈവാലയത്തിൽ വി. യൂദാശ്ലീഹായുടെയും വി.സെബസ്ത്യനോസിൻ്റെയും തിരുനാളിന് കൊടിയേറി

ഈ മാസം 24, 25, 26 തിയ്യതികളിലായി നടക്കുന്ന തിരുനാൾ ആഘോഷങ്ങളുടെ കൊടിയേറ്റം ഫാ.ജോസഫ് ഒളാട്ടുപുറം നിർവ്വഹിച്ചു.തുടർന്ന് നടന്ന ദിവ്യബലിക് കോട്ടപ്പുറം രൂപത വികാർ ജനറാൾ റോക്കി റോബിൻ കളത്തിൽ മുഖ്യ കാർമ്മികത്വം വഹിച്ചു ഫാ. ഡയസ് വലിയ മരത്തുങ്കൽ വചന സന്ദേശം നൽകി. തുടർന്ന് കാഴ്ച സമർപ്പണം നടന്നു. ആഘോഷങ്ങളുടെ ഭാഗമായി കലാസന്ധ്യ, വീടുകളിലേക്ക് അമ്പ് എഴുന്നെള്ളിപ്പ്, പ്രദക്ഷണം എന്നിവ നടക്കും, ഞായറാഴ്ച നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് പൊയ്യ സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി, ഡോ.ഫ്രാൻസിസ്കോ പട മാടൻ മുഖ്യകാർമ്മികനാകും, ഡോ.വിൻസെൻ്റ് കുണ്ടുകുളം വചന സന്ദേശം നൽകും

Spread the News