അഴീക്കോട് ഐ.എം.യുപി സ്കൂളിൽ ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു .
കേരള ശാസ്ത്ര പരിസ്ഥിതി കൗൺസിലിൻ്റെ ഹരിതകർമസേനയിൽ അംഗമായ അഴീക്കോട് ഐ. എം.യു .പി . സ്കൂളിൽ കേന്ദ്ര പരിസ്ഥിതി വനം വകുപ്പിൻ്റെ സാമ്പത്തികസഹായത്തോടെ ആരംഭിക്കുന്ന ശലഭോദ്യാനം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജൻ നിർവഹിച്ചു .
പിടിഎ പ്രസിഡണ്ട് നൗഷാദ് കൈതവളപ്പിൽ അധ്യക്ഷതവഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ പി കെ ധർമ്മരാജൻ മുഖ്യപ്രഭാഷണം നടത്തി. ഇർശാദുൽ മുസ്ലിം സംഘം ട്രസ്റ്റ് സെക്രട്ടറി പി.കെ. അബ്ദുൽ ജബ്ബാർ മുഖ്യാ തിഥിയായിരുന്നു. ഇർഷാദുൽ മുസ്ലിമീൻ സംഘം ട്രസ്റ്റ് അംഗം ഹൈദ്രോസ് ,നഴ്സിറി വിഭാഗം പി.ടി.എ. പ്രസിഡണ്ട് പി എം മനാഫ്, കർഷകൻ കാസിം, ജാസ്മിൻ ടീച്ചർ, സാജിത ടീച്ചർ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപിക ബീന ടീച്ചർ സ്വാഗതവും ഷമീറ ടീച്ചർ നന്ദിയും പറഞ്ഞു.