Skip to content

പത്മാവതിക്കും കുടുംബത്തിനും ആശ്വാസം

പത്മാവതിക്കും കുടുംബത്തിനും ആശ്വാസം

വെറും കൈയ്യോടെ പരാതി പരിഹാര അദാലത്തിലെത്തിയ പത്മാവതിയും കുടുംബവും ഭൂവുടമകളായി മടങ്ങി.

കൊടുങ്ങല്ലൂർ നഗരത്തിലെ തെക്കെ നടയിലെ രണ്ട് സെൻ്റ് ഭൂമി ഇനി ഇവർക്ക് സ്വന്തം.
നാല് തലമുറകളായി തെക്കെ നടയിലെ പുളിഞ്ചോട്ടിൽ താമസിക്കുന്ന കുടുംബത്തിന് പട്ടയം അനുവദിക്കാൻ റവന്യുമന്ത്രി കെ.രാജൻ ഉത്തരവിട്ടു.
കുണ്ടൂര് വീട്ടിൽ പരേതയായ അമ്മിണി
സഹോദരി പത്മാവതി എന്നിവർ പട്ടയത്തിനായി പതിറ്റാണ്ടുകളായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു.
ഭൂമി പതിച്ചുനൽകാൻ 2008ൽ ഹൈക്കോടതി ഉത്തരവുണ്ടായെങ്കിലും ചുവപ്പുനാടയിൽ കുരുങ്ങി നടപടി ഒന്നര പതിറ്റാണ്ട് വൈകി.
കൊടുങ്ങല്ലൂർ നഗരസഭയിലെ നാൽപ്പത്തിയൊന്നാം വാർഡ് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയ റവന്യുമന്ത്രി പ്രശ്നം പരിഹരിക്കാമെന്ന് ഈ കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു. തുടർന്ന്
മന്ത്രിമാരുടെ സാന്നിധ്യത്തിൽ
ഇന്ന് കൊടുങ്ങല്ലൂരിൽ നടന്ന അദാലത്തിൽ അപേക്ഷ പരിഗണിച്ച് ഇവർക്ക് പട്ടയം നൽകാൻ മന്ത്രി ഉത്തരവിടുകയായിരുന്നു.
ഈ മാസം 31 നകം പത്മാവതി, അമ്മിണിയുടെ കുടുംബത്തിനും ഭൂമി പതിച്ചു നൽകുമെന്ന് റവന്യു മന്ത്രി കെ.രാജൻ അറിയിച്ചു.

Spread the News