Skip to content

കുടിവെള്ള ക്ഷാമത്തിന് പരിഹാരം

കുടിവെള്ള ക്ഷാമത്തിന് പരിഹാരം

കുടിവെള്ള ക്ഷാമത്തിന് പരിഹാരം, :
ശ്രീനാരായണപുരം കല്ലുംപുറം ജലവിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

കല്ലുംപുറത്തെ യുവാക്കളുടെ കൂട്ടായ്മ നടത്തിയ ശ്രമത്തിന്റെ ഫലമായി വർഷങ്ങളായി കുടിവെള്ളത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന കല്ലുംപുറം നിവാസികളുടെ പ്രശ്നത്തിന് ശാശ്വതമായ പരിയാരമായി.

കുടിവെള്ളം കിട്ടുന്ന പ്രദേശത്തുനിന്ന് മൂന്ന് കുഴൽ കിണർ കുഴിച്ച് അവിടെനിന്ന് പൈപ്പ് വഴി കല്ലും പുറത്തുള്ള നാച്ചുമാ മസ്ജിദിന് മുകളിൽ ടാങ്കുകൾ സ്ഥാപിച്ച് മോട്ടോർ വഴി വെള്ളം എത്തിച്ച് അവിടെ നിന്ന് കല്ലുംപുറത്തെ 63 വീടുകളിലേക്ക് പൈപ്പ് ലൈൻ ഇട്ടുകൊണ്ട് വെള്ളമെത്തിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നടന്നു.

വാർഡ് മെമ്പറും, ശ്രീനാരായണപുരം പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ പി എ നൗഷാദ് പദ്ധതി ഉദ്ഘാടനം ചെയ്തു
സംഘാടക സമിതി ചെയർപേഴ്സൻ ആമിന അൻവർ അദ്ധ്യക്ഷയായി.

വി ആർരാജു, ലാംസി അഷറഫ്, നാസീർ,താജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു

63 വീടുകളിൽ നിന്ന് 3000 രൂപ വീതം സ്വരൂപിച്ചും സുമനസ്സുകളുടെ നിരവധി സഹായങ്ങളും കൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്.

കൂട്ടായ്മയുടെ പ്രവർത്തകരായ റഹീം, സിദ്ദീഖ്,
ജറാസ് , ഷമീർ, അൻവർ, റഷീദ്, നാസർ, റിയാസ്, ഫൈസൽ , റഷീദ്, സിയാദ് ,ജയാനന്ദൻ, സന്തോഷ് കുമാർ, മനാഫ് ,എന്നിവരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് പദ്ധതിയുടെ വിജയം.

Spread the News