ഹൃദ്യവും വൈകാരികവുമാ യ അനുഭവമായി ബഹദൂർ സ്മൃതി.
‘കണ്ണീ ർമഴയത്ത് ചിരിയുടെ കുടചൂടി കടന്നുപോയ ആ അനശ്വര പ്രതിഭയുടെ മരിക്കാത്ത ഓർമകൾ നിറഞ്ഞുനിന്ന അനുസ്മരണ ചടങ്ങിൽ ചലച്ചിത്രരംഗത്തെ പ്രമുഖരും പ്രശസ്തരും ബഹദൂറിൻ്റെ കുടുംബാംഗ ങ്ങളും ബന്ധുമിത്രാദികളും നാട്ടുകാരും സഹൃദയരും പങ്കാളികളായി. വേർപാടി ൻ്റെ 25-ാം വർഷത്തിൽ അദ്ദേഹം ജനിച്ചു വീണ മണ്ണിൽ സ്ഥാപിതമായ കാര ബഹദുർ കൺവെൻഷൻ സെൻ്ററിൽ ഒത്തുകൂ ടിയ സദസ്സും വേദിയുമെല്ലാം ആ അതുല്യ കലാകാരനോടുള്ള മായാത്ത ആദരവിൻ്റെ ദൃഷ്ടാന്തമായി.
മലയാളചലച്ചിത്രലോകത്ത് പെരുമയോടെ വാണ ബഹദൂർ എന്ന പ്രതിഭയുടെ താരത്തിളക്കം പ്രതിഫലിക്കുന്ന ‘ബഹദൂർവാൾ’ നടൻ ഇന്ദ്രൻസ് അനാവരണം ചെയ്ത തോടെയാണ് അനുസ്മരണത്തിന് തുടക്ക മായത്. ബഹദൂർ എന്ന നാട്ടുകാരുടെ
കുഞ്ഞാലുവിന്റെ അഭിനയലോകത്തേക്ക് ഏവരെയും കുട്ടിക്കൊണ്ടുപോയ അദ്ദേഹ ത്തിന്റെ സിനിമകളിൽ നിന്നുള്ള ദൃശ്യാവ തരണമായിരുന്നു പിന്നീട്.
ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ അ ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേ ളനം ഇന്ദ്രൻസ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവി ധായകനും മുഖ്യ സംഘാടകനുമായ
കമൽ ആമുഖ പ്രഭാഷണം നടത്തി.
എം.ഇ.എസ് സംസ്ഥാന പ്രസിഡൻ്റ് ഡോ. പി.എ. ഫസൽ ഗഫൂർ അനുസ്മരണ പ്രഭാഷണം നടത്തി. ബഹദൂർ ചാരി റ്റബ്ൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ബഹദൂർ സ്മൃതി പുരസ്കാരം പ്രവാസി വ്യവസായി ഹംസ കൊണ്ടാമ്പുള്ളിക്ക് നടൻ ടി.ജി. രവി സമ്മാനിച്ചു. ‘ബഹദൂർ’ എന്ന പുസ്തകം സംവിധായകൻ സുന്ദർദാസ് നടൻ നിഷാന്ത് സാഗറിന് നൽകി പ്രകാശനം ചെയ്തു. പുസ്തകം എഡിറ്റ് ചെയ്ത അബ്ദു റഹിമാൻ കടപ്പൂരിനെ ഡോ. മുഹമ്മദ് സെയ്ത്, നാസർ പുന്നിലത്ത്, ഇമ്രാൻ ജുനൈദ് എന്നിവർ ആദരിച്ചു.
ഡോ. കെ.എച്ച്. ഹുസൈൻ ആവിഷ്ക രിച്ച ‘ബഹദൂർ’ ഫോണ്ട് റിവീലിങ് സംവി ധായകൻ ആഷിക് അബുവും ‘ബഹദൂർ’ വെബ്സെറ്റ് ലോഞ്ച് സംവിധായകൻ
കമലും നിർവഹിച്ചു. ഡോ. കെ.എച്ച്. ഹു സൈനെ ഡോ. ജോസ് ഊക്കൻ ആദരി ച്ചു. വെബ്സൈറ്റ് രൂപകൽപന ചെയ്ത
മനീഷ് നാരായണൻ ടീമിനെ ബഹദൂറിന്റെ മകൻ മുഹമ്മദ് ബഹദൂർ ആദരിച്ചു. വി ദ്യാർഥികൾക്കുള്ള പുസ്തകവിതരണം ബ ഹദൂറിൻ്റെ മകൾ റുഖിയ ബഹദൂർ നിർവ ഹിച്ചു. ‘തുടരും’ സിനിമയുടെ കഥയും തി രക്കഥയും തയാറാക്കിയ കെ.ആർ. സുനിലിന് ജന്മനാടിൻ്റെ സ്നേഹാദരം സംവിധാ യകൻ ആഷിക് അബു സമർപ്പിച്ചു. ഭിന്ന ശേഷിക്കാരി അഫ്രിൻ ഫാത്തിമയുടെ നേ ട്ടത്തിന് ‘തുടരും’ സിനിമയിലെ നടൻ തോമസ് മാത്യു ആദരവേകി. ബഹദൂറിൻ്റെ മക്കളും സഹോദരിമാരായ ആരിഫ, ആസിഫ എന്നിവരും മറ്റു ബന്ധുക്കളും ചടങ്ങി നെത്തിയിരുന്നു.
ത്രിതല പഞ്ചായത്ത് പ്രതിനിധികളാ യ സന്തോഷ് കോരു ചാലിൽ, സുഗത ശ ശിധരൻ, കെ.എ. ഹഫ്‌സൽ, ഷാഹിന ജ ലീൽ, എം.ആർ. കൈലാസൻ, ബിന്ദു രാ ധാകൃഷ്ണൻ, എം.എ. ഹരിദാസൻ, ജോസ്മി ടൈറ്റസ്, ടി.ജെ. ഗോകുൽ എന്നിവർ സ ന്നിഹിതരായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിഷ അജിതൻ സ്വാഗതവും ഡോ. അബ്ദുൽ ലത്തീഫ് പടിയത്ത് നന്ദി യും പറഞ്ഞു.
തുടർന്ന് ബഹദൂർ സിനിമകളിലെ ഗാ നങ്ങളുമായി പി. ഭാസ്കരൻ ഫൗണ്ടേഷൻ്റെ ഗാനമേളയും സദസിനെ ബഹദൂറിൻ്റെ ഓർമകളിലേ ക്ക് കൂട്ടിക്കൊണ്ടുപോയി.