Skip to content

മിൽമ ഷോപ്പി

മിൽമ ഷോപ്പി

കൊടുങ്ങല്ലൂർ താലൂക്ക് മോട്ടോർ വാഹന തൊഴിലാളി സംഘത്തിന് കീഴിൽ മിൽമ ഷോപ്പി ആരംഭിച്ചു.

കൊടുങ്ങല്ലൂർ തെക്കെ നടയിൽ കുരുംബാമ്മ നടക്ക് വടക്ക് വശം അഗ്രശാല മുകുന്ദൻ മെമ്മോറിയൽ ബിൽഡിംഗിൽ ആരംഭിച്ച മിൽമ ഷോപ്പി മിൽമ എറണാകുളം മേഖല യൂണിയൻ മുൻ ചെയർമാൻ എം.ടി.ജയൻ ഉദ്ഘാടനം ചെയ്തു പി.യു.സുരേഷ് കുമാർ അധ്യക്ഷനായി. ടി.എം നാസർ ആദ്യവിൽപ്പന നിർവ്വഹിച്ചു.ടി.എൻ സത്യൻ, സി.സി. ബാബുരാജ്, പി.ബി.മൊയ്തു, പി.എ.മുഹമ്മദ് സഗീർ, ടി.എസ്.ശശി, ജസീൽ അലങ്കാരത്ത്, രാഹുൽ ഗോപാലകൃഷ്ണൻ, എ.എൻ.അശോക് കുമാർ, ഇ.ആനന്ദ് മേനോൻ ,വി.എസ്.വർഗ്ഗീസ്, വി.എ.സുശീൽ കുമാർ, കെ.സി.ബിച്ചൽ, ഇന്ദിര മേനോൻ, പ്രിൻസി മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു. ലത സുശീൽ സ്വാഗതവും കെ.വി.വിദ്യ നന്ദിയും പറഞ്ഞു.

Spread the News