കുട്ടികൾക്കായി മുസിരിസ് പൈതൃക പദ്ധതി സംഘടിപ്പിക്കുന്ന വേനലവധി ക്യാമ്പ് ആരംഭിച്ചു .
എസ് എൻ പുരത്തുള്ള പി എ സെയ്ത് മുഹമ്മദ് സ്മാരകത്തിൽ ഏപ്രിൽ 22,23,24 തീയതികളിലായി നടക്കുന്ന ക്യാമ്പ് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ഉദ്‌ഘാടനം ചെയ്തു. മുസിരിസ് ഫിനാൻസ് മാനേജർ ജോസ് വി പെട്ട, മാനേജർമാരായ സജ്‌ന വസന്ത രാജ്, അഖിൽ എസ് ഭദ്രൻ എന്നിവർ സംസാരിച്ചു. ശാസ്ത്ര പരീക്ഷണം വിഷയത്തിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി അദ്ധ്യാപകൻ എൻ സി പ്രശാന്ത് ആദ്യ ദിവസം ക്ലാസ് എടുത്തു. രണ്ടാം ദിവസം ലൈഫ് സ്‌കിൽസ് & കരിയർ ഡെവലൊപ്മെന്റ് വിഷയത്തിൽ കേരള ആന്റി ഡ്രഗ്സ് മൂവ്മെന്റ് സെക്രട്ടറി ജോബി തോമസ്, മൂന്നാം ദിനം തൃശൂർ ടെക്നിക്കൽ സ്‌കൂൾ അദ്ധ്യാപകൻ വിപിൻ നാഥ് നയിക്കുന്ന പാട്ടും കളികളും ക്യാമ്പിൽ ഉണ്ടാകുമെന്ന് മാനേജിങ് ഡയറക്ടർ ഷാരോൺ വീട്ടിൽ അറിയിച്ചു.