Skip to content

മധ്യവേനലവധി ക്യാമ്പ്

മധ്യവേനലവധി ക്യാമ്പ്

ലോകമലേശ്വരം ഗുരുദേവ സമാജത്തിൻ്റെ നേതൃത്വത്തിൽ മദ്ധ്യ വേനൽ അവധി ക്യാമ്പ് തുടങ്ങി

ലോകമലേശ്വരം ശ്രീ നാരായണ ഹാളിൽ കുട്ടികൾക്കായുള്ള മദ്ധ്യ വേനൽ അവധി ക്യാമ്പ് പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗുരുദേവ സമാജം പ്രസിഡന്റ്‌ ഒ.കെ ഹർഷകുമാർ അധ്യക്ഷനായി. സമാജം സെക്രട്ടറി വി.എസ് സജീവൻ സ്വാഗതവും ട്രഷറർ പി. എസ്മനോജ്‌ നന്ദിയും പറഞ്ഞു. പിആർ പ്രഹ്ലാദൻ, അശോകുമാർ, കൗൺസിലർമാരായ സുമേഷ്,ശാലിനി വെങ്കിടെഷ്, സത്യൻ പി.എ മാതൃസമിതി പ്രസിഡന്റ്‌ ലീന മനോജ്‌ എന്നിവർ സംസാരിച്ചു. കുട്ടികളുടെ അഭിരുചിക്കനുസരിച്ചു തയാറാക്കിയിട്ടുള്ള ക്യാമ്പ് എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകീട്ട് 4 വരെയാണ് നടക്കുന്നത്. 27ആം തിയ്യതി ഞായറാഴ്ചയോടെ ക്യാമ്പ് സമാപിക്കും.

Spread the News