Skip to content

ക്ഷയരോഗമുക്ത ബോധവൽക്കരണ പരിപാടി

ക്ഷയരോഗമുക്ത ബോധവൽക്കരണ പരിപാടി

*എറിയാട് ഗ്രാമപഞ്ചായത്തിന്റെയും മാടവനകുടുംബരോഗ്യകേന്ദ്രത്തിന്റെയും സംയുക്തഭിമുഖ്യത്തിൽ ക്ഷയ രോഗമുക്ത നൂറുദിന ബോധവത്കരണ പരിപാടിക്ക് തുടക്കം കുറിച്ചു.*

ക്ഷയരോഗ മുക്ത കേരളത്തിനായ് ഒരു ജനകീയ മുന്നേറ്റം നൂറു ദിന ബോധവൽക്കരണ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മാടവന കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ കോൺഫറൻസ് ഹാളിൽ വച്ച് നടത്തി. മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ടി.ഡി ഭുവനേശ്വരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഹെൽത്ത് ഇൻസ്പെക്ടർ വി.എ സോഫി സ്വാഗതം പറഞ്ഞു. എറിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി രാജൻ ക്യാമ്പെയ്ൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ.ബി ഷിനിൽ വിഷയാവതരണം നടത്തി.കൊടുങ്ങല്ലൂർ താലൂക്ക് ടി ബി യുണിറ്റ് എസ് ടി എസ് പിഞ്ചു ക്ഷയരോഗ മുക്ത നൂറു ദിന പരിപാടിയെ കുറിച്ച് ബോധവത്കരണം നടത്തി. ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നജ്മൽ ഷക്കീർ, വൈസ് പ്രസിഡൻ്റ് ഫൗസിയ ഷാജഹാൻ , ക്ഷേമ കാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സാറാ ബി ഉമ്മർ,വാർഡ് മെമ്പർ മാരായ മുഹമ്മദ്, രാജീവൻ, നബീസ അബ്ദുൾ കരീം എന്നിവർ സംസാരിച്ചു. ഹെൽത്ത്‌ വിസിറ്റർ അമ്പിളി, ആരോഗ്യപ്രവർത്തകർ ആശ വർക്കർമാർ, മറ്റു ജനപ്രതിനിധി കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
പിഎച്ച്എൻ ലിസി എം സഗീർ നന്ദി പറഞ്ഞു.
തുടർന്ന് ക്ഷയരോഗമുക്ത പഞ്ചായത്ത്‌ എന്ന ആശയം മുൻനിർത്തി കൊണ്ട് എറിയാട് പഞ്ചായത്തിന്റെവിവിധ ഭാഗങ്ങളിൽക്ഷയരോഗബോധവത്കരണ കരോൾ നടത്തി.

Spread the News