എടവിലങ്ങ് സ്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഒസാപ്സ് എടവിലങ്ങിൻ്റെ വാർഷിക പൊതുയോഗം നടന്നു.
പരിപാടിയുടെ ഉദ്ഘാടനം കൈപ്പമംഗലം എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ നിർവ്വഹിച്ചു.
ഒസാപ്സ് പ്രസിഡൻ്റ വി എം ബൈജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റെ നിഷ അജിതൻ , സെക്രട്ടറി പി എഫ് ലോറൻസ്, ഭാരവാഹികളായ ജമാൽ പി എം , വഹിദ ബദറുദ്ധീൻ, സജന മനോജ്, എന്നിവർ സംസാരിച്ചു. കഴിഞ്ഞ 2 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി സംഘടനയെ നയിക്കാനുള്ള ഭാരവാഹികളെ കൂടി യോഗം തിരഞ്ഞെടുത്തു.
പരിപാടിയുടെ ഭാഗമായി എടവിലങ്ങ് സ്ക്കൂളിലെ ആദ്യ SSLC ബാച്ചായ 1967-68 ബാച്ചിൻ്റെ സംഗമവും നടന്നു. പരിപാടിയുടെ കോഡിനേറ്റർ ഷഹന, മറ്റു കമ്മിറ്റി അംഗങ്ങളായ വഹിദ, ദിലീപ്, അസീസ്, റഫിയത്ത്, റജീന, ഹസീന,ബിന്ദു, സബിത, നവാസ്, ഗിരീഷ്, ഷഫീർ എന്നിവർ നേതൃത്വം നൽകി