ഹജ്ജ് സാങ്കേതിക പഠന ക്ലാസ് കൊടുങ്ങല്ലൂരിൽ നടന്നു.
തൃശ്ശൂർ ജില്ലാ മൂന്നാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസാണ് കൊടുങ്ങല്ലൂർ ദർബാർ കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്നത്.
ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ Dr സുനിൽ ഫഹദിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ക്ലാസ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ Dr. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ജാഫർ കക്കൂട്ട് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർമാരായ നൂർ മുഹമ്മദ് ഷാ, അസീസ് ഹാജി, ചേരമാൻ ജുമാ മസ്ജിദ് ഇമാം അബ്ദുൽ അസീസ് നിസാമി, Dr N A മാഹിൻ, മുഹമ്മദ് ഹുസൈൻ പള്ളിത്തൊട്ടുങ്ങൽ മുഹമ്മദ് നാസർ, ഹബീബ് ആറ്റൂർ എന്നിവർ ആശംസാ പ്രഭാഷണം നടത്തി. ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ് അബ്ദുൽ റഹ്മാൻ നിർവ്വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് ക്ലാസിൽ ആദരവ് നൽകി. ഏരിയാ ട്രെയിനർ ഷക്കീർ സ്വാഗതവും ഖാസിം ഒരുമനയൂർ നന്ദിയും പറഞ്ഞു