Skip to content

പാലിയംതുരുത്ത് വി.ഡി.യു.പി.സ്കൂൾ വാർഷികാഘോഷം

പാലിയംതുരുത്ത് വി.ഡി.യു.പി.സ്കൂൾ വാർഷികാഘോഷം

പാലിയം തുരുത്ത് വിഡിയുപി സ്കൂളിൻ്റെ അറുപത്തൊന്നാമത് വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു.

ഹെഡ്മിസ്ട്രസ്സ് ഷീന ടീച്ചർ സ്വാഗതം പറഞ്ഞു, പിടിഎ പ്രസിഡണ്ട് ബാബു പി എസ് അധ്യക്ഷത വഹിച്ചു. വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷൽ സെൽ എസ് പി മുഹമ്മദ് ആരിഫ് IPS ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ വി എസ് ദിനൽ, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂനിയർ 2023 റണ്ണർ അപ്പ് സേറ റോബിൻ,സിനി ആർട്ടിസ്റ്റ് ഫെബി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.യു എസ് എസ് നേടിയ കുട്ടികളെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി മൊയ്തീൻകുട്ടി ആദരിച്ചു.സ്കൂൾ മാനേജ്മെന്റ് ആയ വിദ്യാർത്ഥദായിനി സഭയുടെ പ്രസിഡന്റ് എം എസ് വിനയകുമാർ മികവ് പുലർത്തിയ കുട്ടികളെ ആദരിച്ചു. ഉപജില്ലാ തലത്തിൽ സമ്മാനാർഹരായ കുട്ടികൾക്കുള്ള സമ്മാനദാനം വിദ്യാർത്ഥദായിനി സഭ സെക്രട്ടറി ഈ എൻ രാധാകൃഷ്ണൻ നിർവ്വഹിച്ചു..സ്കൂൾ മാനേജർ കെ ഡി വിക്രമാദിത്യൻ, ജി എൽ പി എസ് പാലിയം തുരുത്ത് ഹെഡ്മിസ്ട്രസ്സ് സെൽവി ടി ആർ, സംസ്കൃതം അധ്യാപകൻ സി ഒ ലക്ഷ്മി നാരായണൻ,എംപിടിഎ ചെയർപേഴ്സൺ സൗമ്യസെന്തിൽ, സ്കൂൾ ലീഡർ അമൽ കൃഷ്ണ പി എസ് എന്നിവർ സംസാരിച്ചു. ഗീത വർഗീസ് പി റിപ്പോർട്ട് അവതരണവും നിത്യമോൾ എം എ നന്ദിയും പറഞ്ഞു..തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

Spread the News