*പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കെ പി എസ് ടി എ* ആവശ്യപ്പെട്ടു
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചു പോകുമെന്ന സർക്കാർ വാഗ്ദാനം പാലിക്കണമെന്നും, മുഴുവൻ അധ്യാപക നിയമനങ്ങളും അംഗീകരിക്കണമെന്നും *കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ അബ്ദുൾ മജീദ്* ആവശ്യപ്പെട്ടു . ഉച്ചഭക്ഷണ തുക കാലോചിതമായി വർദ്ധിപ്പിച്ച് സ്കൂളുകൾക്ക് മുൻകൂറായി നൽകണമെന്നും, മെഡിസെപ്പ് പദ്ധതി കാര്യക്ഷമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . കൊടുങ്ങലൂർ സബ് ജില്ലയിലെ അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഉപജില്ല പ്രസിഡണ്ട് ജിൽസൺ കെ എക്സ് അധ്യക്ഷനായ യോഗത്തിൽ കെ. പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോർജ് മുഖ്യ പ്രഭാഷണം നടത്തി. LSS / USS മോഡൽ പരീക്ഷ വിജയികളെ KSSPA സംസ്ഥാന സെക്രട്ടറി ടി.എം. കുഞ്ഞിമൊയ്ദീൻ അനുമോദിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ് സാബു മുഖ്യാതിഥിയായിരുന്നു.സുഹൈർ കെ.എസ്., സി.ജെ ദാമു, ഷാജി നവാസ്, പ്രവീൺ എം കുമാർ, ഇ.എ മുഹമ്മദ് അലി, പി എസ് ഉണ്ണികൃഷ്ണൻ, സന്ധ്യ ഡി,സൂരജ് വി എസ്, ജോജി ജോസഫ്, സൈജു പി ആർ. എന്നിവർ പ്രസംഗിച്ചു.ദീർഘകാല സേവനത്തിനു ശേഷം വിരമിക്കുന്ന 25 അധ്യാപികമാർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി.