Skip to content

മത്സ്യതൊഴിലാളി കോഡിനേഷൻ കമ്മിറ്റി കൺവെൻഷൻ

കടൽമണൽ ഖനനത്തിനെതിരെ നടക്കുന്ന തീരദേശ ഹർത്താലിൻ്റെ ഭാഗമായി അഴീക്കോട് മത്സ്യതൊഴിലാളി ജില്ലാ കോഡിനേഷൻ കൺവെൻഷൻ നടന്നു

കേന്ദ്രസർക്കാർനടപ്പിലാക്കാൻ പോകുന്ന ബ്ലൂ എക്കോണമി നയത്തിന്റെ ഭാഗമായി കേരളത്തിൻറെ തീരക്കടൽ ആഴക്കടൽ വ്യത്യാസമില്ലാതെ മണൽഖന്നത്തിന് അനുമതി നൽകിയിരിക്കുകയാണ് അതിനെതിരെ കേരള സംസ്ഥാന മത്സ്യ തൊഴിലാളി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ സമര പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിൻ്റെ ഭാഗമായി സംയുക്ത മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച മേഖല കൺവെൻഷനിൽ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മണികാവുങ്ങൾ അധ്യക്ഷത വഹിച്ചു കോഡിനേഷൻ ജില്ലാ കൺവീനർ ഐ കെ വിഷ്ണുദാസ് യോഗം ഉദ്ഘാടനം ചെയ്തു,എഐടിയുസി സംസ്ഥാന കമ്മിറ്റി അംഗം ഷിഹാബ് സ്വാഗതം പറഞ്ഞു.
കോഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഫെബ്രു 27 നടക്കുന്നതീരദേശ ഹർത്താൽ വിജയിപ്പിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.

മത്സ്യതൊഴിലാളി യൂണിയൻ എഐടിയുസി ജില്ലാ സെക്രട്ടറി കെ സി സതീശൻ, മത്സ്യ വ്യാപാരി അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി എച്ച് റഹീം, എസ് ടി യു നേതാവ് നൗഷാദ് കെ എ ,എ ഐ ടി യു സി നേതാക്കളായ രവി ,ഗോപി എഐടിയുസിമണ്ഡലം കമ്മിറ്റി സെക്രട്ടറി ഐ റഫീഖ് തുടങ്ങിയവർ സംസാരിച്ചു

Spread the News