നടൻ മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ബി.ആർ.സി.യിലെ പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി.
കൊടുങ്ങല്ലൂർ മുൻ സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷീല പണിക്കശ്ശേരി അദ്ധ്യക്ഷയായി. നഗരസഭ ചെയർ പേഴ്സൺ ടി കെ ഗീത ഉദ്ഘാടനം നിർവ്വഹിച്ചു. കൊടുങ്ങല്ലൂർ ബി ആർ സി ബിപിസി പി എം മോഹൻ രജ്, മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഏരിയ കമ്മിറ്റി സെക്രട്ടറി ശരത് വാർഡ് മെമ്പർ സുമേഷ് എന്നിവർ സംസാരിച്ചു