Skip to content

അഴീക്കോട് മുനമ്പം പാലം പണി സന്ദർശിച്ച് മന്ത്രി സജി ചെറിയാൻ

അഴീക്കോട് മുനമ്പം പാലം പണി സന്ദർശിച്ച് മന്ത്രി സജി ചെറിയാൻ

6 മാസം കൊണ്ട് അഴീക്കോട് – മുനമ്പം പാലം നിർമ്മാണം പൂർത്തീകരിക്കണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ

അഴിക്കോട് ഓരു ജലമത്സ്യവിത്തുൽപ്പാദന കേന്ദ്രം ഉദ്ഘാടനം ചെയ്ത ശേഷം അഴീക്കോട് മുനമ്പം പാലം നിർമ്മാണം സന്ദർശിക്കാൻ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥരോട് മന്ത്രി പാലം നിർമ്മാണം 6 മാസത്തിനകം പൂർത്തീകരിക്കണമെന്ന് പറഞ്ഞത്.

സംസ്ഥാന സർക്കാരിൻ്റ വലിയ പദ്ധതികളിലൊന്നാണ് അഴീക്കോട് മുനമ്പം പാലം നിർമ്മാണം

പദ്ധതി 6 മാസത്തിനകം പൂർത്തീകരിക്കണമെന്നായിരുന്നു മന്ത്രിയുടെ നിർദേശം

ഇ.ടി ടൈസൻ മാസ്റ്റർ എം.എൽ.എ. പഞ്ചായത്ത് പ്രസിഡൻറുമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Spread the News