Skip to content

ബഹദൂർ സ്മൃതി നാളെ

ബഹദൂർ സ്മൃതി നാളെ

കൊടുങ്ങല്ലൂർ: അനശ്വരനടൻ ബഹദൂറിന്റെ ജന്മനാട്ടിൽ 22 ന് സംഘടിപ്പിക്കുന്ന ബഹദൂർ സ്മൃതിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംവിധായകൻ കമൽവാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബഹദൂർ അന്തരിച്ച് 25 വർഷം തികയുമ്പോഴാണ് ബഹദൂർ ട്രസ്റ്റും, ബഹദൂർ സ്മൃതി കേന്ദ്രവും , എടവിലങ്ങ് പഞ്ചായത്തും, ബഹദൂർ വായനശാലയും ,
കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയും സംയുക്തമായികാരബഹദൂർ കൺവൻഷൻ സെന്ററിൽ വൈകീട്ട് അഞ്ചിന് ബഹദൂർ സ്മൃതി സംഘടിപ്പിക്കുന്നത്. അനുസ്മരണ സമ്മേളനം നടൻ ഇന്ദ്രൻസ്ഉദ്ഘാടനം ചെയ്യും.ഇടി ടൈസൺ എം എൽ എ അധ്യക്ഷനാകും
എം ഇ എസ് സംസ്ഥാന പ്രസിഡണ്ട് ഡോ: പി എ ഫസൽ ഗഫൂർ അനുസ്മരണ പ്രഭാഷണം നടത്തും ബഹദൂർ സ്മൃതി പുരസ്കാരം ഹംസ കൊണ്ടാമ്പുള്ളിക്ക് നടൻ ടി ജി രവി സമ്മാനിക്കും. ബഹദൂർ എന്ന പുസ്തകം സംവാധായകൻ ഭദ്രൻ നടൻ നിഷാന്ത് സാഗറിന് നൽകി പ്രകാശനം ചെയ്യും. പുസ്തകം എഡിറ്റ് ചെയ്ത അബ്ദുറഹിമാൻ കടപൂരിനെ ആദരിക്കും ബഹദൂർ ഫോണ്ട് റിവിലിങ്ങ് സംവിധായകൻ ആഷിക് അബുവും, വെബ്സെറ്റ് ലോഞ്ച് സംവിധായകൻ കമലും നിർവഹിക്കും. തുടരും സിനിമയുടെ തിരക്കഥാകൃത്ത് കെ ആർ സുനിലിനെ സംവിധായകൻ ആഷിക് അബു ആദരിക്കും തുടർന്ന് ബഹദൂർ സിനിമകളിലെ ഗാനങ്ങളുമായി പി ഭാസ്കരൻ ഫൗണ്ടേഷൻ ഗാനമേള അവതരിപ്പിക്കും വാർത്താ സമ്മേളന ത്താൽ കുട്ടി കൊടുങ്ങല്ലൂർ, ആസ്പിൻ അഷറഫ്, അഡ്വ: നസീർ അലി, നാസർ പുന്നിലത്ത് എന്നിവർ പങ്കെടുത്തു

Spread the News