ആഘോഷത്തിൻ്റെ പന്ത്രണ്ട് രാപ്പകലുകൾക്ക് തുടക്കമായി, ജനസാഗരത്തെ സാക്ഷിയാക്കി അഴീക്കോട് മുനക്കൽ മുസിരിസ് ബീച്ച് ഫെസ്റ്റിവലിന് ആരംഭം കുറിച്ചു.
കേരളത്തിലെ ഏറ്റവും വിസ്തൃതമായ മണൽപ്പരപ്പള്ള മുനക്കൽ ബീച്ചിലെ ആഘോഷം ജില്ലാ കലക്ടർ അർജ്ജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ, ജനറൽ കൺവീനറും എറിയാട് പഞ്ചായത്ത് പ്രസിഡൻ്റുമായ കെ.പി രാജൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ഗിരിജ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ നിഷ അജിതൻ, എം.എസ് മോഹനൻ, വിനീത മോഹൻദാസ്, അഴീക്കോട് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി.പി ജോൺ, ടി.പി രഘുനാഥ്, പി.ബി മൊയ്തു, കവി ജിനൻ, പി.ജെ തോമസ്, സി.എ നസീർ മാസ്റ്റർ, നൗഷാദ് കറുകപ്പാടത്ത്, സാറാബി ഉമ്മർ, സുമിത ഷാജി തുടങ്ങിയവർ സംസാരിച്ചു.
ഉദ്|ഘാടന ചടങ്ങിനോടനുബന്ധിച്ച് ആയിരങ്ങൾ പങ്കെടുത്ത ഘോഷയാത്ര നടന്നു.
- Related News
- Latest News