Skip to content

ഭക്ഷ്യമേള

പടിഞ്ഞാറെ വെമ്പല്ലൂർ അഞ്ചങ്ങാടി എംഐടി യുപി സ്കൂൾ സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ഭക്ഷ്യമേള സ്വാദിൻ്റെയും സമൃദ്ധിയുടെയും ആഘോഷമായി.

ഇന്ത്യൻ പാരമ്പര്യ വിഭവങ്ങൾ മുതൽ അന്താരാഷ്ട്ര വിഭവങ്ങൾ വരെ ഉൾക്കൊള്ളിച്ചുള്ള മേളയിൽ മുപ്പതോളം ടീമുകൾ പങ്കെടുത്തു. മേളയുടെ ഉദ്ഘാടനം വാർഡ് മെമ്പർ മിനി പ്രദീപ് നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ്‌ അൻസൽ പുന്നിലത്ത് അധ്യക്ഷത വഹിച്ചു.MPTA പ്രസിഡന്റ്‌ ലെപ്‌സി ഫൈസൽ,PTA അംഗം ബൈജു,സ്കൂൾ മാനേജർE A റഷീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ റാഫി മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കൺവീനർ അൽഫിനിയ ടീച്ചർ നന്ദിയും പറഞ്ഞു മുപ്പത് ടീമുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെടുന്ന മൂന്നു ടീമുകൾ തത്സമയ പാചകം നടത്തിയാണ് വിജയികളെ കണ്ടെത്തിയത്.ജഡ്ജ് മാരായ ബഷീർ, നിസ്ര ഷാഫി, ഷബീന എന്നിവർ വിജയികളെ പ്രഖ്യാപിച്ചു.

Spread the News