കേരള സ്റ്റേറ്റ് ഫിഡേ റാപ്പിഡ് ചെസ്റ്റ് ചാമ്പ്യൻഷിപ്പിന് തുടക്കമായി.
കൊടുങ്ങല്ലൂർ റോട്ടറി ക്ലബ് ഹാളിൽ വച്ച് നടക്കുന്ന കേരള സ്റ്റേറ്റ് ഫിഡേ റേറ്റഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് റോട്ടറി ഡിസ്ട്രിക്‌ട് അസിസ്റ്റൻ്റ് ഗവർണർ റൊട്ടേറിയൻ അഡ്വ. മോഹനകുമാർ ഉദ്ഘാടനം ചെയ്തു.
കൊടുങ്ങല്ലൂർ റോട്ടറി ക്ലബ് പ്രസിഡണ്ട് സത്യൻ ടി.എൽ. അധ്യക്ഷത വഹിച്ച യോഗത്തിൽ ചെസ്സ് അസോസിയേഷൻ കേരള ജനറൽ സെക്രട്ടറി വിശ്വനാഥൻ വി. എൻ. മുഖ്യാതിഥിയായിരുന്നു. ചെസ്സ് അസോസിയേഷൻ തൃശ്ശൂർ ജനറൽ സെക്രട്ടറി പീറ്റർ ജോസഫ് സ്വാഗതവും ഓർഗനൈസിങ് കമ്മിറ്റി ജനറൽ കൺവീനർ ശ്രീ വി.എം. രാജീവ് നന്ദിയും പറഞ്ഞു. റോട്ടറി സെക്രട്ടറി ജോഷി എം.എ., മോഹനൻ സി.എസ്., ടി.പി. ഷാനവാസ് എന്നിവർ പങ്കെടുത്തു. മത്സരത്തിൽ നിരവധി സംസ്ഥാന ചാമ്പ്യന്മാർ ഉൾപ്പെടെ 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 148 കളിക്കാർ പങ്കെടുക്കുന്നുണ്ട്.
ഈ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും. അന്തർദേശീയ റേറ്റിംഗ് ലഭിക്കുന്നതിനും വർധിപ്പിക്കുന്നതിനും ഈ ടൂർണ്ണമെൻ്റിലൂടെ കളിക്കാർക്ക് സാധിക്കും