കോട്ടപ്പുറം രൂപതയും, കോട്ടപ്പുറം രൂപതയുടെ ഔദ്യോഗിക സാമൂഹിക സേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെൻറ് സൊസൈറ്റിയും സംയുക്തമായാണ് ഭിന്നശേഷിക്കാരുടെ സംഗമം “സ്നേഹക്കൂട് 2024 “കോട്ടപ്പുറം വികാസ് ആൽബർടൈൻ ആനിമേഷൻ സെൻററിൽ വെച്ച് സംഘടിപ്പിച്ചത്. കോട്ടപ്പുറം രൂപത മെത്രാൻ റൈറ്റ് റവ ഡോക്ടർ അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. കിഡ്‌സ് എക്സിക്യുട്ടീവ് ഡയറ്ടർ ഫാ. പോൾ തോമസ് കളത്തിൽ അദ്ധ്യക്ഷനായി. ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് വുമൺ ടീം കേരളത്തിൽ നിന്നുള്ള ഏക വനിത സാന്ദ്ര ഡേവിസ് മുഖ്യാതിഥിയായിരുന്നു. കോട്ടപ്പുറം രൂപത വികാർ ജനറാൾ റവ മോൺ. റോക്കി റോബിൻ കളത്തിൽ മുഖ്യ പ്രഭാഷണം നടത്തി. കോട്ടപ്പുറം രൂപത പിതാവിന്റെ സെക്രട്ടറി ഫാദർ അജയ്, എൽ ഐസി ഓഫ് ഇന്ത്യ അസിസ്റ്റൻറ് മാനേജർ ജിൻസി എന്നിവർ ക്രിസ്തുമസ് സന്ദേശം നൽകി.
വൈവിധ്യമാർന്ന പരിപാടികൾക്ക് കൂടുതൽ പകിട്ടേക്കുന്നതിനായി കോട്ടപ്പുറം രൂപതയിലെ വൈദികരായ ഫാദർ മിഥുൻ മെൻറ്റസ് , ഫാദർ നോയൽ കുരിശിങ്കൽ എന്നിവർ നേതൃത്വം നൽകിയ “പ്രൊജക്റ്റ് 95 ”
മ്യൂസിക് ബാൻഡ് നെട്ടൂർ നടത്തിയ ഗാനമേളയും ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികളും നടന്നു. പരിപാടിയിൽ ഭിന്നശേഷി മേഖലയിൽ നിന്നും മികവ് തെളിയിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിയവർക്ക് കിഡ്സിന്റെ സ്നേഹാദരവ് നൽകി അതോടൊപ്പം പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും കിഡ്സിന്റെ ക്രിസ്തുമസ് സമ്മാനം നൽകി. ഭിന്നശേഷിക്കാരായ കുട്ടികളുടെ രംഗപൂജയോടെ തുടക്കം കുറിച്ച പരിപാടിയിൽ കിഡ്സ് അസിസ്റ്റൻറ് ഡയറക്ടർ റവറന്റ് ഫാദർ എബിനേസർ ആന്റണി സ്വാഗതവും, കിഡ്സ് കോഡിനേറ്റർ ഷെർലിൻ മൈക്കിൾ നന്ദിയും പറഞ്ഞു. എൽ ഐ സി ഓഫ് ഇന്ത്യ, പ്രാർത്ഥന ഫൗണ്ടേഷൻ , ഡി ജെ ഡാൻസ് സ്കൂൾ ടി കെ എസ് പുരം, അലക്സ് കൊടിയത്ത് എന്നിവരുടെ പിന്തുണയോട്കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. തൃശ്ശൂർ എറണാകുളം ജില്ലകളിൽ നിന്നുമായി 150 ഭിന്നശേഷിക്കാരായ ആളുകൾ പരിപാടിയിൽ പങ്കെടുത്തു. കിഡ്സ് സ്റ്റാഫ് അംഗങ്ങൾ ആനിമേറ്റർമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.