പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്കൂളിൽ 29-ാoമത് വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു . കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി..വി.കെ.രാജു ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസം പഠനം മാത്രമല്ല അതിനനുബന്ധമായ എല്ലാ പ്രവർത്തനങ്ങളൂം ഉൾപ്പെട്ടതായിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു. എസ്.ഡബ്ല്യു.സി.പ്രസിഡണ്ട് അനിൽ. എൻ.എസ്.അധ്യക്ഷനായി. .എസ്.എൻ. മിഷൻ വൈസ് ചെയർമാൻ ഇ.എസ്.രാജൻ, എസ്.എൻ. മിഷൻമാനേജരും സെക്രട്ടറിയുമായ ദീപക് സത്യപാലൻ തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തി.വാർഡ് കൗൺസിലർ പി.എൻ.വിനയചന്ദ്രൻ , ട്രഷറർ കെ.കെ. സിദ്ധാർഥൻ, പി.കെ.സുരേന്ദ്രൻ , കെ എ ശശാങ്കൻ, വൈസ്. പ്രിൻസിപ്പാൾ ഭാഗ്യ .പി .മേനോൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ കെ.ജി.ഷൈനി സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.സ്കൂൾ തലത്തിലും സഹോദയ മത്സരങ്ങളിലും മികച്ച നിലവാരം പുലർത്തിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.സ്കൂൾ ഹെഡ്ഗേൾ. നന്ദ.ടി.എ.സ്വാഗതവും ഹെഡ് ബോയ് മാസ്റ്റർ അഹമ്മദ് യാസിൻ ഹുസൈൻ നന്ദിയും പറഞ്ഞു.
- Related News
- Latest News