എസ്.എൻ.ഡി.പി.യോഗം നായ്ക്കുളം ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠദിനവും പ്രഭാഷണവും നടത്തി.
മംഗലത്ത് അശോകൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.പ്രതിഷ്ഠാദിനത്തിൻ്റെ ഭാഗമായി ദീപാർപ്പണം, ഗണപതിഹവനം, ഗുരുപൂജ, പ്രാർത്ഥന, ഗുരു പുഷ്പാജ്ഞലി, പ്രതാൽ, അഭിഷേകം, പ്രഭാഷണം എന്നിവ നടന്നു.
കെ.ജെ.ശ്രീജിത്ത് പ്രഭാഷണത്തിന് നേതൃത്വം നൽകി. സെക്രട്ടറി വിജയകുമാർ പുഞ്ചപ്പറമ്പിൽ പ്രസിഡൻ്റ് സി.ആർ.രാജൻ, വൈ. പ്രസി.രൂപ സുലഭൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.