സ്ത്രീ സംരംഭകര്‍ക്കായി 25 കോടി ധനസഹായം നല്‍കിയ കിഡ്സിന്‍റെ ഡയറക്ടര്‍ പോളച്ചന് യാത്രയയപ്പും ഭിന്നശേഷിക്കാർക്കായി വീൽചെയർ വിതരണവും നടത്തി
മോൺസിഞ്ഞോർ റോക്കി റോബിന്‍ കളത്തിലിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി ടൈസണ്‍മാസ്റ്റര്‍ എം.എല്‍.എ, ഉദ്ഘാടനം ചെയ്തു കോട്ടപ്പുറം രൂപതാ ബിഷപ്പ് റൈറ്റ്. റവ.ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തി. കോട്ടപ്പുറം രൂപത ചാന്‍സിലര്‍ ഫാ.ഷാബു കുന്നത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ടി.കെ ഗീത, വാര്‍ഡ് കൗണ്‍സിലര്‍ വി.എം. ജോണി, എല്‍സി പോള്‍, നബാഡ് ഡി.ജി.എം. സെബിന്‍ ആന്‍റണി. .ജതിന്‍ പി.പി, വഹീദ ബീഗം , രമി ടി.ആര്‍, മിലന്‍ ഫ്രാന്‍സ് റോണി ഗില്‍ബര്‍ട്ട് വര്‍ഗ്ഗീസ് കെ.എ , പ്രൊഫ. ഡോ. സോമശേഖരന്‍ ഉണ്ണി. എന്നിവര്‍ സംസാരിച്ചു. കിഡ്സ് അസി. ഡയറക്ടര്‍ ഫാ. എബ്നേസര്‍ ആന്‍റണി കാട്ടിപ്പറമ്പില്‍ സ്വാഗതവും ഫാ. ബിയോണ്‍ തോമസ് കോണത്ത് നന്ദിയും പറഞ്ഞു.
8 വര്‍ഷക്കാലം കിഡ്സിന്‍റെ അമരക്കാരനായി ഇരുന്നുകൊണ്ട് ഫാ. പോള്‍ തോമസ് കളത്തില്‍ കിഡ്സിന്‍റെ പ്രശസ്തി വാനോളം ഉയര്‍ത്തി. വിവിധ സാമൂഹിക സാംസ്കാരിക മേഖലകളില്‍ തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ച് കിഡ്സിനെ വനിതാ ശാക്തീകരണത്തിലൂടെയും സംരംഭകത്വ പരിശീലനത്തിലൂടെയും നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും സ്ത്രീ സംരംഭകര്‍ക്കായി 25 കോടി രൂപയുടെ ധനസഹായം നല്‍കുവാനും പോളച്ചന് കഴിഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ അന്താരാഷ്ട്ര ഭാഷപരിശീലനത്തിനുള്ള അവസരം ഒരുക്കി. ഫാ. പോള്‍ തോമസ് കളത്തിലിന്‍റെ സാമൂഹിക പ്രതിബദ്ധതയും ദീര്‍ഘ വീഷണവും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയോരുക്കിയിട്ടുണ്ട്. ഭിന്നശേഷികാരെ കരുതികൊണ്ട് അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും അവരുടെ ക്ഷേമതിനായി പലപദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യതു. യോഗത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള വീല്‍ചെയര്‍ വിതരണവും നടത്തി.