Skip to content

കെ.എഫ്.എം. ഭവന പദ്ധതി

കെ.എഫ്.എം ഭവനപദ്ധതിയുടെ ഏഴാം ഘട്ട പ്രൊജക്റ്റിൻ്റെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോൽ കൈമാറി

കൊടുങ്ങല്ലൂർ മേഖലയിൽ ജീവകാരുണ്യ വിദ്യഭ്യാസ സാന്ത്വന സേവന പ്രവർത്തനരംഗത്ത് കർമ്മനിരതയുടെ കരുത്തറിയിച്ച കൊടുങ്ങല്ലൂർഫ്രൻ്റ്സ് മീറ്റ് വീണ്ടും കിടപ്പാടമില്ലാത്തവർക്ക് തണലേകി ചരിത്രം കുറിക്കുകയാണ്.

ഒരു തുണ്ട്ഭൂമി സ്വന്തമായില്ലാത്ത കയറി കിടക്കാൻഇടമില്ലാതെ വാടക പോലും കൊടുക്കാൻ പ്രയാസപ്പെടുന്നവർക്ക് തല ചായ്ക്കാൻ ഇടമേകുകയാണ് കെ.എഫ്.എം.

കെ.എഫ്.എം ഭവനപദ്ധതിയുടെ ഏഴാം ഘട്ട പ്രൊജക്റ്റിൻ്റെ ഭാഗമായി അഴീക്കോട് മരപ്പാലത്തിനു സമീപം ഒരു വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് ഉദാരമതികളുടെ സഹായ സഹകരണത്തോടെ രണ്ടു വീടുകൾ നിർമ്മിച്ചു നിർദ്ധനരായ കുടുംബങ്ങൾക്കു കൈമാറി..ഇതോടെ ഈ രണ്ടു വീടുകൾ അടക്കം കെ.എഫ്.എം. നൽകുന്ന പതിനാലാമത്തെ വീടുകളുടെ താക്കോൽദാനമാണ് നടന്നത്.

താക്കോൽദാന ചടങ്ങിൽ കെ.എഫ്.എം. ട്രസ്റ്റ്ചെയർമാൻ മുഹമ്മത് സഗീർ അയ്യാരിൽ അദ്ധ്യക്ഷത വഹിച്ചു. വീടുകളുടെ സമർപ്പണ ഉൽഘാടനം കെ.എഫ്.എം മുൻ പ്രസിഡണ്ട് ഇസ്ഹാഖ് അലി തണ്ടാനപറമ്പിൽ നിർവഹിച്ചു.

വീടുകളുടെ താക്കോൽദാനം കെ.എഫ്.എം. മുൻ പ്രസിഡണ്ട് നൗഷാദ് ചാലിൽ നിർവഹിച്ചു.

വാർഡ് മെമ്പറും, എറിയാട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി
ചെയർമാനുമായ പി.കെ. അസീം, അഴീക്കോട് പുത്തൻപള്ളി മഹല്ല് കമ്മിറ്റി പ്രസിഡണ്ട് നൗഷാദ് നമ്പൂരി മഠം,റഷീദ് പുതുശേരി എന്നിവർ സംസാരിച്ചു.

ഉപദേശക സമിതി ചെയർമാൻ കെ.എ.അബ്ദുൽ റെഷീദ് രേഖകൾ ഏറ്റുവാങ്ങി. സമയബന്ധിതമായി വീടുകളുടെപണിപൂർത്തികരിച്ചു ട്രസ്റ്റിനു കൈമാറിയ നിർമ്മാണ കമ്മിറ്റി അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ചചടങ്ങിൽ ജനറൽ സെക്രട്ടറി ഇസ്ഹാഖ് കൊല്ലാട്ട് സ്വാഗതവും പ്രോഗ്രാം കോഡീനേറ്റർ മാഹീൻ N .A .നന്ദിയും പറഞ്ഞു.

Spread the News