അലിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ” ഈ നാടിന് വേണ്ട ആളെ കൊല്ലും ലഹരി ” എന്ന മുദ്രാവാക്യമുയർത്തി സിമ്പോസിയം പ്രതിരോധ ജ്വാല സംഘടിപ്പിച്ചു
ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ചാരിറ്റബിൾ സൊസൈറ്റി വാർഷിക പൊതുയോഗം നടത്തി. പൊതുയോഗത്തോടനുബന്ധിച്ച് സമൂഹത്തിലെ മാരക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ സിമ്പോസിയവും സംഘടിപ്പിച്ചു. “ഈ നാടിന് വേണ്ട ആളെക്കൊല്ലും ലഹരി ” എന്ന വിഷയത്തിലായിരുന്നു സിംബോസിയം.
ഇ ടി ടൈസൺ എംഎൽഎ. സിംബോസിയം ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് വി കെ രാജു മുഖ്യപ്രഭാഷണം നടത്തി. ചെറുപ്രായത്തിൽ ലഹരിക്ക് അടിമപ്പെട്ട് വിദ്യാഭ്യാസം പോലും പാതിവഴിയിൽ ഉപേക്ഷിച്ച് ജീവിതം കൈവിട്ട് പോയ അവസ്ഥയിൽ നിന്നും സ്ഥിരമായ വിമുക്തി ചികിത്സയിലൂടെ ജീവിതം തിരികെപ്പിടിച്ച് ഇപ്പോൾ കേരളത്തിലുടനീളം ലഹരി വിരുദ്ധ പ്രചാരകനായിത്തീർന്ന മുഹമ്മദ് സ്വാലിഹ് ജീവിത അനുഭവങ്ങൾ പങ്ക് വെച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ TKഗീത ലഹരിക്കെതിരെയുള്ള പ്രതിരോധ ജ്വാല ഉദ്ഘാടനം ചെയ്തു.
Mes സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ കുഞ്ഞുമൊയ്തീൻ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ. ആർ. വിനോദ് കുമാർ എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ഷൈൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ എം അബ്ദുൽ ജമാൽ സ്വാഗതവും ട്രഷറർ കെ കെ സുൽഫി നന്ദിയും പറഞ്ഞു