വഖഫ് നിയമ ഭേദഗതി പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി. എറിയാട് വഖഫ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപനം നടത്തി
വഖ്‌ഫ് ഭേദഗതി നിയമം- ഭരണഘടനാപരമായി നിലനിൽക്കുന്നതല്ല എന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പ്രമുഖവാഗ്മിയുമായ അലിയാർ ഖാസിമി അഭിപ്രായപ്പെട്ടു.
വഖ്ഫ് ഭേദഗതി നിയമം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എറിയാട് വഖ്ഫ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നടത്തിയ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറിയാട് പേബസാർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലിയിലും അഴീക്കോട് ഫോർ സീസൺ ഓഡിറ്റോറിയത്തിൽ ചേരുന്ന പൊതുസമ്മേളനത്തിലും സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടെ ആയിരകണക്കിന്പേർ പങ്കെടുത്തു. സമ്മേളനം കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ചീഫ് ഇമാം ഡോക്ടർ മുഹമ്മദ് സലീം നദ് വി ഉദ്ഘാടനം ചെയ്തു. എറിയാട് പഞ്ചായത്ത് മഹല്ല് ഏകോപന സമിതിയുടെയും വഖ്ഫ് സംരക്ഷണ സമിതിയുടെയും ചെയർമാൻ എ എ മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. വിവിധ ജുമാ മസ്ജിദുകളിലെ ഇമാമുമാർ മഹല്ലുഭാരവാഹികൾ സംഘടന പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. എറിയാട് പഞ്ചായത്ത് മഹല്ല് ഏകോപന സമിതിയാണ് വഖ്‌ഫ് സംരക്ഷണ സമിതിക്ക് രൂപം നൽകിയത്. എറിയാട് ജുമാമസ്ജിദ് ഖത്തീബ് റിയാസ് മൗലവി, ഡോക്ടർ മുഹമ്മദ് അസ്‌ലം എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ നൗഷാദ് എൻ എം സ്വാഗതവും ട്രഷറർ എം എ സുലൈമാൻ നന്ദിയും പറഞ്ഞു.