Skip to content

എം.ടി. അനുസ്മരണം

എം.ടി. അനുസ്മരണം

ശ്രീനാരായണപുരം സി.യു.ജയൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ എം.ടി അനുസ്മരണവും പുസ്തക പ്രദർശനവും നടത്തി.

വായനശാല ഹാളിൽ നടന്ന പരിപാടി നോവലിസ്റ്റ് ടി.കെ.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.വായനശാല സെക്രട്ടറി അനീഷ മനോജ് അധ്യക്ഷയായി.വെമ്പല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റും വായനശാല അധ്യക്ഷനുമായ അജിതൻ അവിണി പുളളി സ്വാഗതം പറഞ്ഞു.മോണിഷ് മാസ്റ്റർ എം.ടി.യുടെ പുസ്തകങ്ങളെ പരിചയപ്പെടുത്തി സംസാരിച്ചു.

Spread the News