Skip to content

അവധിക്കാല സമ്മർ ക്യാമ്പ്

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയും, രാരംഗ് _ തീയറ്റർ ഫോർ എഡ്യൂക്കേഷനും, മുസരിസ് പൈതൃക പദ്ധതിയും സംയുക്തമായി കൊടുങ്ങല്ലൂരിൽ കുട്ടികൾക്കായി സംഘടിപ്പിച്ച അവധിക്കാല സമ്മർ ക്യാമ്പിന് തുടക്കമായി.

‘ഹാപ്പി ഡേയ്സ്2025’ എന്ന പേരിൽ ആരംഭിച്ച സമ്മർ ക്യാമ്പ് ഏപ്രിൽ 16 മുതൽ 25 വരെ കൊടുങ്ങല്ലൂർ മുസരിസ്‌ വിസിറ്റെഴ്സ് അറൈവൽ സെന്ററിൽ വെച്ചാണ് നടക്കുന്നത്.

ദിവസവും രാവിലെ 09.30 മുതൽ വൈകുന്നേരം 05.00 മണി വരെയാണ് ക്യാമ്പ് പരിപാടികൾ നടക്കുന്നത്. തിയ്യേറ്റർ പരിശീലനങ്ങളുടെ ഭാഗമായി ചിത്രകല, ക്രാഫ്റ്റ്, ഡാൻസ്, സംഗീതം, കഥ പറച്ചിൽ, പാവ നിർമ്മാനം, സ്റ്റാറ്റർജി ഗെയിമുകൾ, പസിലുകൾ, സയൻസ് ഫൺ, നേതൃത്വ ഗുണ പരിശീലനങ്ങൾ, ഇംഗ്ലീഷ് ഭാഷാ പരിചയം തുടങ്ങി വിവിധ പരിപാടികളാണ് നടക്കുന്നത്.

പരിപാടിയുടെ ഉദ്ഘാടനം, തൃശ്ശൂർ ജില്ലാ ആസൂത്രണ സമിതിയുടെ ചെയർപേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ വിഎസ് പ്രിൻസ് നിർവഹിച്ചു. കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി എസ് ദിനൽ അധ്യക്ഷനായി. ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ സുഗതാശശിധരൻ, കെ എസ് ജയ, ക്യാമ്പ് ഡയറക്ടർ സലീഷ് പത്മിനി സുബ്രഹ്മണ്യൻ, മാസ്റ്റർ ആലിം സിനാൻ എന്നിവർ സംസാരിച്ചു.. വി മനോജ് സ്വാഗതവും ഫെബീന വിഎസ് നന്ദിയും പറഞ്ഞു.

രാഹുൽദാസ്, യശ് വന്ത് വേണുഗോപാൽ, നന്ദു, അമ്പാടി, അവന്തിക, അരുണിമ, ദേവനന്ദകണ്ണൻ, കൃഷ്‌ണേന്ദു എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 10 സാംസ്കാരിക സംഘടനകളുടെയും, പട്ടികവർഗ്ഗ വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന മൂന്ന് ഗവ. മോഡൽ റെസിഡെൻഷ്യൽ വിദ്യാലയങ്ങളുടെയും, നാല് പ്രീമെട്രിക് ഹോസ്റ്റലുകളുടെയും നേതൃത്വത്തിലാണ് സമേതം _ പദ്ധതികളുടെ ഭാഗമായി ലിറ്റിൽ തീയറ്റർ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

തിയ്യേറ്റർ ക്യാമ്പുകളിനിന്നും രൂപപ്പെടുന്ന നാടകങ്ങളുടെ അവതരണത്തിന് വേണ്ടി, ജില്ലാതലത്തിൽ പ്രത്യേകമായി ‘കുട്ടികളുടെ നാടകോത്സവം’ സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വിഎസ് പ്രിൻസ് അറിയിച്ചു.

Spread the News