Skip to content

യാത്രയയപ്പ് സമ്മേളനം

യാത്രയയപ്പ് സമ്മേളനം

കൊടുങ്ങല്ലൂർ ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനധ്യാപകർക്കും സീനിയർ സൂപ്രണ്ടിനും യാത്രയയപ്പ് നൽകി.

കൊടുങ്ങല്ലൂർ ബി.ആർ.സി ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം കൈപ്പമംഗലം എം.എൽ.എ, ഇ ടി ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റേഴ്സ് ഫോറം ജോയിൻ്റ് കൺവീനർ ഒ.എസ് ഷീന ടീച്ചർ അധ്യക്ഷത വഹിച്ചു. എറിയാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നജ്മൽ ഷക്കീർ, ഡയറ്റ് ഫാക്കൽറ്റി മുഹമ്മദ് റാഫി, ബി.ആർ. സി ട്രെയ്നർ ശ്രീപാർവ്വതി,
സി. ആർ.സി കോർഡിനേറ്റർ വിജയ , വിപിൻ , അധ്യാപകരായ സിസ്റ്റർ സിന്ധു, , കെ.ജെ. ബിന , പി.എ. മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.
വിരമിക്കുന്ന സീനിയർ സൂപ്രണ്ട് സുമ, വിരമിക്കുന്ന പ്രധാനധ്യാപകരായ സി.എ. നസീർ, എ. എ. ഷക്കീല, ഉഷാകുമാരി , ഷേർളി, അജിത, ലൈല , ബീന ശെൽവി , ജ്യോതി , രാഖി , അമ്പിളിക്കല , ജ്യോതി കെ .
ലൂസി ടോം,
ജാൻസി എന്നിവർ മറുപടി പ്രസംഗം നടത്തി.
വിരമിക്കുന്ന പ്രധാനധ്യാപകർക്കും സീനിയർ സൂപ്രണ്ടിനും H M ഫോറത്തിൻ്റെ സ്നേഹോപഹാരം MLA ടൈസൺ മാസ്റ്റർ സമർപ്പിച്ചു.
കൊടുങ്ങല്ലൂർ ബി. ആർ സി യിലേയും കൊടുങ്ങല്ലൂർ എഇഒ യിലെയും ജീവനക്കാരും പങ്കെടുത്തു.
എച്ച്. എം. ഫോറം കൺവീനർ പി.എ. നൗഷാദ് മാസ്റ്റർ സ്വാഗതവും ട്രഷറർ ലത ടീച്ചർ നന്ദിയും പറഞ്ഞു.

Spread the News