Skip to content

കൊയ്ത്തുത്സവം

സി പി സാലിഹിൻ്റെ പാടത്ത് വിളഞ്ഞത് നൂറ് മേനി കാരുണ്യം; മന്ത്രി കെ രാജൻ

വാരിയം കോൾപ്പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നടന്ന വിളവെടുപ്പ് കാരുണ്യത്തിന്റെ മധുരമുള്ള വിളവെടുപ്പായി മാറി.
കോൾ പടവിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്ന കർഷകൻ കൂടിയായ സി പി സാലിഹിന്റെ ഉടമസ്ഥതയിലുള്ള പത്തേക്കറോളം കോൾ പാടശേഖരത്തിലെ വിളവെടുത്ത നെല്ല് അരിയാക്കി തൃശ്ശൂർ മെഡിക്കൽ കോളേജിലുൾപ്പടെ വിവിധ ആശുപത്രികളിലെ കാൻസർ,
ടി ബി വാർഡുകളിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഭക്ഷണമാക്കി നൽകാനുള്ളതീരുമാനമാണ് ഈ വിളവെടുപ്പിനെ വേറിട്ടതാക്കിയത്. മനക്കൊടി അയ്യപ്പസ്വാമി ക്ഷേത്ര പരിസരത്ത് നടന്ന കൊയ്ത്തുൽസവം റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ കെ ശശിധരൻ അധ്യക്ഷനായി. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഉയർന്ന മാതൃക കാട്ടിയ പടവിലെ കർഷകനും സിപി ട്രസ്റ്റ് ചെയർമാനുമായ സി പി സാലിഹിനെ റവന്യൂ മന്ത്രി രാജൻ മാനവസേവാ പുരസ്ക്കാരം നൽകി ആദരിച്ചു. അഡ്വാ: വി എസ് സുനിൽകുമാർ, അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻറ് സ്മിത അജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗം വി എൻ സുർജിത്, അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിജി സജീഷ്, വാർഡ് അംഗം കെ രാഗേഷ്, അരിമ്പൂർ കൃഷി ഓഫീസർ സ്വാതിബാബു, അരിമ്പൂർ പഞ്ചായത്ത് സംയുക്ത പാടശേഖരസമിതി പ്രസിഡൻറ് കെ കെ മുകുന്ദൻ ,വാരിയം കോൾ പാടശേഖര സമിതി പ്രസിഡൻ്റ് കെ സി പുഷ്ക്കരൻ, സെക്രട്ടറി കെ കെ അശോകൻ, തങ്ക പ്രഭാകരൻ, സി എ വർഗീസ്, എം എം അനീഷ്, പി കെ കേരള കുമാരൻ, പി കെ സിജി, ഐ ആ കെ എസ് ശ്രീരഞ്ജിനി, ജയശ്രീകോക്കന്ത്ര. എന്നിവർ സംസാരിച്ചു പുറം ചാലിൽ നിന്നും വെള്ളം കവിഞ്ഞ് ഒഴുകി 10 ദിവസത്തോളം 117 ഓളം കൃഷിഭൂമി മൂന്നുതവണ വെള്ളത്തിനടിയിലായി കിടക്കുകയും കൃഷി നശിച്ച് ഏകദേശം 50 ലക്ഷം രൂപ ഈ പടവിനെ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഈ നഷ്ടം സഹിച്ചും ക്ഷമയോടെ കർഷകർ ചെയ്ത കൃഷിക്ക് ഇക്കുറി മികച്ച വിളവാണ് ലഭിച്ചത്. പുറം ചാൽ കവിഞ്ഞ് വെള്ളമൊഴുകുന്ന സ്ഥിതിവിശേഷം ഒഴിവാക്കാൻ ഇറിഗേഷനും പിഡബ്ല്യുഡിയും കെ എൽ ഡി സി യും കൂടി ആലോചിച്ച് ഒരു രൂപരേഖ തയ്യാറാക്കി തന്നാൽ ഈ വിഷയത്തിൽ ഇടപെടാമെന്ന് മന്ത്രി കെ രാജൻ ഉറപ്പു നൽകി.

Spread the News