Skip to content

കുഞ്ഞൻ എന്ന നായക്ക് തുണയായി സലീഷയും അമ്പിളിക്കല ടീച്ചറും

കുഞ്ഞൻ എന്ന നായക്ക് തുണയായി സലീഷയും അമ്പിളിക്കല ടീച്ചറും

പ്രായമാകുമ്പോൾ തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന വളർത്തുമൃഗങ്ങളുടെ പ്രതിനിധിയാണ് കുഞ്ഞൻ എന്ന നായ.
ഉടമ തെരുവിൽ തള്ളിയ കുഞ്ഞൻ ഇന്ന് അനാഥനല്ല, സലീഷയെയും, അമ്പിളിക്കല ടീച്ചറെയും പോലുള്ള സൻമനസുകൾ അവന് തുണയായുണ്ട്.

കൊടുങ്ങല്ലൂരിലെ കിഴക്കെ നടയിലുള്ള ഭാരത് പെട്രോളിയത്തിൻ്റെ പെട്രോൾ പമ്പിലെ അന്തേവാസിയാണ് കുഞ്ഞൻ.
ഗോൾഡൻ റിട്രീവർ സങ്കരയിനത്തിൽപ്പെട്ട കുഞ്ഞന് പ്രായമേറിയപ്പോൾ ഉടമ പുറന്തള്ളിയതാണെന്നാണ് സൂചന.
മാസങ്ങളോളം കൊടുങ്ങല്ലൂർ
നഗരത്തിൽ അലഞ്ഞു തിരിഞ്ഞിരുന്ന കുഞ്ഞന് മതിലകം തൃപ്പേക്കുളം എൽ.പി സ്കൂളിലെ പ്രധാനാധ്യാപിക അമ്പിളി ടീച്ചർ ഭക്ഷണം നൽകിപ്പോന്നിരുന്നു.
പിന്നീടാണ് അവൻ കിഴക്കെ നടയിലെ പെട്രോൾ പമ്പിലെത്തിയത്.തുടർന്ന്
പമ്പിലെ ജീവനക്കാരിയായ സലീഷ കുഞ്ഞനെ ദത്തെടുക്കുകയായിരുന്നു.
ടീച്ചറും സലീഷയും ചേർന്ന് കുഞ്ഞന് പ്രതിരോധ കുത്തിവെയ്പ്പെടുപ്പിക്കുകയും, ഗ്രൂ മിംഗ് സെൻ്ററിൽ കൊണ്ടുപോയി കുളിപ്പിച്ച് സുന്ദരനാക്കുകയും ചെയ്തു.

പെട്രോൾ പമ്പിലെ മറ്റു ജീവനക്കാർക്കും കുഞ്ഞൻ പ്രിയപ്പെട്ടവനാണ്.
നാളിതുവരെ കുഞ്ഞൻ വിശപ്പറി യാതെ കഴിയുന്നത് സലീഷയുടെ കരുതൽ ഒന്നു കൊണ്ടു മാത്രമാണ്.
വീടുകളിൽ വളരുന്ന ഓമന മൃഗങ്ങൾക്ക് സ്വന്തമായി ഭക്ഷണം തേടാനും, ശത്രുക്കളുടെ ആക്രമണത്തെ നേരിടാനുമുള്ള ശേഷി കുറവായിരിക്കും.
ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന വളർത്തുമൃഗങ്ങൾ തെരുവിൻ്റെ സാഹചര്യവുമായി പൊരുത്തപ്പെടാൻ കഴിയാതെ ജീവൻ വെടിയുകയാണ് പതിവ്. എന്നാൽ കുഞ്ഞനെ ഭാഗ്യവും നൻമയും തുണച്ചുവെങ്കിലും തെരുവിൽ ഒട്ടനവധി കുഞ്ഞൻമാർ ഉപേക്ഷിക്കപ്പെട്ട് അലയുന്നുണ്ടിപ്പോഴും.
നൻമ വറ്റാത്ത മനുഷ്യരുടെ തണലിൽ ജീവിക്കുമ്പോൾ കുഞ്ഞനിത് രണ്ടാം ജൻമമാണ്.

Spread the News