Skip to content

ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമം

ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമം

പോരാടാം
ലഹരിക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി
ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമം നടന്നു..

അനാഥ വിധവ സംരക്ഷണ സംവിധാനമായ ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് കൊടുങ്ങല്ലൂർ ചാപ്റ്ററിന്റെ 41 മത് കുടുംബ സംഗമവും ലഹരി വിരുദ്ധ ക്യാമ്പയിനും ചേരമാൻ ഓർഫനേജ് ഹോളിൽ കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ബി കെ അരുൺ ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ ട്രസ്റ്റ് ചെയർമാൻ സലിം തോട്ടുങ്ങൽ അധ്യക്ഷത വഹിച്ചു. ജിസിസി കാതിയാളം റിലീഫ്കമ്മിറ്റി ട്രഷറർ സലിം പറക്കോട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ ആദ്യഘട്ടം പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ മാതാക്കൾക്കുള്ള സമ്മാനദാനം സംസ്ഥാന ചെയർമാൻ സഫറതി ഇസ്മായിൽവിതരണം ചെയ്തു. തൃശ്ശൂർ ഡയറ്റ് ലക്ചറർ മുഹമ്മദ്റാഫി ഫലപ്രദമായ അവധിക്കാലം എന്ന വിഷയം അവതരിപ്പിച് മുഖ്യപ്രഭാഷണം നടത്തി.
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ലഹരി വിമുക്ത കേരളം എന്ന പ്രഖ്യാപനം മുൻനിർത്തി ലഹരി വിമുക്ത പ്രതിജ്ഞക്ക് ട്രസ്റ്റ് സെക്രട്ടറി താജുദ്ദീൻ സ്വലാഹി നേതൃത്വം നൽകി.
അവധിക്കാലം ഫലപ്രദമാക്കുവാനും വികസന വളർച്ച ലക്ഷ്യമിട്ടും സഹവാസ ക്യാമ്പ് നടത്തുവാനും തീരുമാനിച്ചു. ഈ വിഷയത്തിൽ ക്യാമ്പ് ഡയറക്ടർ ഇഐ മുജീബ് വിശദീകരണം നടത്തി. റഹീ പുതിയ വീട്ടിൽ, അബ്ദുൽ സത്താർ കാതിയാളം, സിദ്ദീഖ് മാങ്കേരി, ഷക്കീല സഫറലി, റസിയാ ഗഫൂർ, മീന സലീം, സുനിത താജുദ്ദീൻ, നജുലാ സലീൽ, സാജിത ടീച്ചർ, നജ്മ ബഷീർ, റംലത്ത് കരീം എന്നിവർ പങ്കെടുത്തു.

Spread the News