Skip to content

ദൃശ്യ കാർണിവെൽ

ദൃശ്യ കാർണിവെൽ

ആ മണ്ടൂർ ദൃശ്യകലാകേന്ദ്രത്തിൻ്റെ 40-ാംമത് വാർഷികം ദൃശ്യകാർണിവൽ 2025 ന് തുടക്കമായി.

ഏപ്രിൽ 16 മുതൽ 22 വരെ ദൃശ്യകല നഗറിലാണ് കാർണിവെൽ നടക്കുന്നത്.

ലഹരി വിരുദ്ധ സന്ദേശയാത്രയോടെയാണ്
പരിപാടി സമാരംഭിച്ചത്. കൊടുങ്ങല്ലൂർ DYSP വി.കെ. രാജു ഫ്ളാഗ് ഓഫ് ചെയ്തു.
ദൃശ്യകലാ കേന്ദ്രം 40 -ാം മത് വാർഷികവും കാർണിവൽ ഉദ്ഘാടനവും
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.എസ് മോഹനൻ നിർവ്വഹിച്ചു. പ്രശസ്തകവി ഗോപീകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു സ്വാഗതസംഘം ചെയർമാൻ കെ.ആർ നിതീഷ് കുമാർ അധ്യക്ഷനായി. സമ്മേളത്തിൽ ജനറൽ കൺവീനർ
സുബൈർ കെ.എസ് സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പർമാരായ ഇബ്രാഹിം കുട്ടി, സൗദനാസർ എന്നിവർ സംസാരിച്ചു. ദൃശ്യകല പ്രസിഡൻ്റ് ഷോബി ഒ.യു, സ്വാഗത സംഘം പ്രോഗ്രാം കോഡിനേറ്റർ റിയാദ് സലാം , ഫൈനാൻസ് ചെയർമാൻ പി.ജെ.മുഹമ്മത് റാഫി , വനിത വിങ്ങ് സെക്രട്ടറി മിഷ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു
ദൃശ്യകല സെക്രട്ടറി ഷെഫീഖ് കൊട്ടെക്കാട്ട് നന്ദി പറഞ്ഞു. വ്യത്യസ്ഥ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് സ്നേഹാദരം നൽകി .തുടർന്ന് ശിവശക്തി ടീമിൻ്റെ
കൈകൊട്ടി കളി നടന്നു. യുണൈറ്റഡ് ഓഫ് കേരള സിനിമ പ്രവർത്തകർ ഉദ്ഘാടന ദിനത്തിൽ
അതിഥികളായി എത്തിയിരുന്നു.
ഫിറോസ് ചൂര്യൻ , സുധി പൂതോട്ട്, സുകന്യ ഷോബി, ഷിനാംസ്, ജിഷ നിതീഷ്, കമറു , ബഷീർ, അഷറഫ് കെ.എസ്, മൂസി , രാജീവൻ, പ്രസാദ്
സത്താർ, അഫ്‌സൽ കെ.എ എന്നിവർ നേതൃത്വം നൽകി!

Spread the News