ശ്രീ നാരായണപുരം ഗ്രാമ പഞ്ചായത്ത് ഗവ. എൽ.പി.സ്കൂൾ ആമണ്ടൂരിൻ്റെ ശതാബ്ദി ആഘോഷം ശതോത്സവം 2025
വിവിധ പരിപാടികളോടെ നടന്നു
ഉത്സവാന്തരീക്ഷത്തിൽ നടന്ന
സാംസ്കാരിക ഘോഷയാത്രയോടെയാണ് വാർഷികാഘോഷ പരിപാടികൾ ആരംഭിച്ചത്.
തുടർന്ന് നടന്ന ഉദ്ഘാടനം
ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ് മോഹനൻ്റെ അധ്യക്ഷതയിൽ
കയ്പമംഗലം എം.എൽ എ ടൈസൺ മാഷ് നിർവ്വഹിച്ചു.
മുഖ്യാതിഥിയായി എം പി ബെന്നി ബെഹനാൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസി സി.കെ.ഗിരിജ എന്നിവർ സംസാരിച്ചു. പി.ടി.എ.പ്രസി.വി.എ മുഹമ്മത് റഫീഖ് സ്വാഗതം പറഞ്ഞു.Hm ഇൻചാർജ് സജ്ന ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. സജിത പ്രദീപ് , കെ.എ. അയുബ് ജയ സുനിൽ രാജ് പി.എ നൗഷാദ്, മിനി ഷാജി,
വാർഡ് മെമ്പർമാരായ സൗദ നാസർ , ഇബ്രാഹിം കുട്ടി, വി.എസുൽഫത്ത് എ.ഇ.ഒ. മൊയ്തീൻകുട്ടി , ആല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഗിരീഷ് ടി.യു,വെബല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അജിതൻ ഔണിപ്പിള്ളി, അബ്ദുറഹിമാൻ മാസ്റ്റർ, വി.കെ സുനിത ടീച്ചർ , TA സൈഫുദ്ദീൻ , നിതീഷ് കുമാർ , ഫിറോസ് എൻ.എം, ബിൻജു ടീച്ചർ, ഹാരിസ് മാസ്റ്റർ
അസീസ്സ് കാട്ടകത്ത് , കെ.ഡി രാജൻ , സുനിൽകുമാർ, കൃഷ്ണനുണ്ണി മാസ്റ്റർ , അബ്ദുറഹിമാൻ മാസ്റ്റർ
വെള്ളക്കാട്ടുപടി , ഷോബി ഒ.യു, യതീന്ദ്ര പ്രസാദ് സി.കെ, ഹബീബ് റഹ്മാൻ പി.എ എന്നിവർ സംസാരിച്ചു. പി.ജെ മുഹമ്മത് റാഫി നന്ദി പറഞ്ഞു തുടർന്ന്
ബിന്ദു ടീച്ചർ ആർട് ഭവൻ അവതരിപ്പിച്ച നൃത്താവിഷ്കാരവും
വോയ്സ് ഓഫ് ചെയ്ഞ്ച് സംഗീത നിശയും നടന്നു.