“താളിയോലകൾക്കായി ഒരിടം ”
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക ഗവ. കോളേജിൽ
മാനുസ്ക്രിപ്റ്റ് കൺസർവേഷൻ സെൻ്റർ പ്രവർത്തനമാരംഭിച്ചു
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക ഗവ. കോളേജിലെ സംസ്കൃതവിഭാഗത്തിന് കീഴിൽ അമൂല്യങ്ങളായ താളിയോല ഗ്രന്ഥങ്ങളുടെ സംരക്ഷണത്തിനായി *മാനുസ്ക്രിപ്റ്റ് കൺസർവേഷൻ സെൻ്റർ* പ്രവർത്തനമാരംഭിച്ചു.സെൻ്ററിൻ്റെ ഉദ്ഘാടനം കോഴിക്കോട് സർവ്വകലാശാലയിലെ സംസ്കൃത വിഭാഗം മുൻ *പ്രൊഫ. ഡോ എൻ കെ സുന്ദരേശ്വരൻ* നിർവ്വഹിച്ചു . തുടർന്ന് സംസ്കൃത-ഗണിതശാസ്ത്രവിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ” *കേരളത്തിൻ്റെ ഗണിതശാസ്ത്ര പാരമ്പര്യം”* എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണവും നടത്തി. കോളേജ് പ്രിൻസിപ്പാൾ *പ്രൊഫ. ഡോ ബിന്ദു ഷർമിള ടി കെ* സെൻ്ററിൻ്റെ മിഷൻ-വിഷൻ ഉൾപ്പെടുത്തിയ *ഫലകം അനാഛാദനം* ചെയ്തു. ഡോ മഞ്ജു പി എം , ഡോ ലക്ഷ്മി വി പി, ഡോ രശ്മി ടി , ഡോ ശ്രീകേഷ് എം കെ തുടങ്ങിയവർ സംസാരിച്ചു.