കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ അധ്യാപക, അനധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചു.
1984 മുതൽ വിദ്യാലയത്തിൽ
സേവനമനുഷ്ഠിച്ച അധ്യാപക, അനധ്യാപകർ
സൗഹൃദ കൂട്ടായ്മയിൽ പങ്കാളികളായി. റിട്ടയേർഡ് എ. ഇ. ഒ സോമരാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി ആൻ്റോ മുഖ്യ പ്രഭാഷണം നടത്തി.
അധ്യാപന ജീവിതത്തിൽ നിന്നുംവിരമിച്ചതിനു ശേഷം അക്യുപങ്ചർ ചികിത്സയിൽ എംഡി കരസ്ഥമാക്കിയ ഇ. കെ. സെക്കീനാബി ടീച്ചർ, കാഴ്ച പരിമിതരുടെ ലൈബ്രറി ഗ്രൂപ്പായ വിജ്ഞാനദീപത്തിനു വേണ്ടി പുസ്തകങ്ങൾ വായിച്ചു നൽകുന്ന ഭരതൻ മാസ്റ്റർ കഥാകാരി നൈസിഡിക്കോസ്റ്റ ടീച്ചർ ,പാചക മത്സര വിജയിയായ മിനി എന്നിവരെ ചടങ്ങിൽ ആദരിച്ചു
മുൻ അദ്ധ്യാപകരായ
ജോഷി മാസ്റ്റർ, കെ.പി വസന്തകുമാരി, കുമാരി ഭായി, ലളിത, ലിസ്സി, വത്സല, സുജാത, ഫ്ലവർ, മുൻ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ്
സി.കെ ഇഖ്ബാൽ, മോഹിനി, സിന്ധ, ഹസീന, ഗിരിജ, ദാസൻ, മോഹനൻ, പരിപാടിയുടെ കോ ഓർഡിനേറ്റർ നിമ്മി മേപ്പുറത്ത് എന്നിവർ സംസാരിച്ചു. മരുന്നില്ലാതെ എങ്ങനെ തുടർന്നുള്ള ജീവിതം മുന്നോട്ടു കൊണ്ടുപോകാം എന്ന വിഷയത്തിൽ ഡോക്ടർ സക്കീനാബി ക്ലാസ് നയിച്ചു.